സ്ത്രീകളെ കൊന്നതിന് വധശിക്ഷ

ഹോങ്കോങ്| WEBDUNIA|
PRO
PRO
മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ഹോങ്കോങില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നദീം റസാഖ് എന്നയാളെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

ഹോങ്കോങ് നിയമ പ്രകാരം കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവ് അനിവാര്യമാണ്. ചൈനയില്‍ നിന്ന് വ്യത്യസ്തമായി ഹോങ്കോങില്‍ കൊലപാതക കേസുകളില്‍ വധശിക്ഷ നടപ്പാക്കാറില്ല. ആ നിലക്ക് ഇത്തരം കേസുകള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ജീവപര്യന്തം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നാല് ലൈംഗിക തൊഴിലാളികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റസാഖ് അറസ്റ്റിലാകുന്നത്. നാലാമത്തെ സ്ത്രീയുടെ കൊലപാതകം നടത്തിയ ആളെ ഈ വര്‍ഷം ആദ്യം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശേഷിക്കുന്ന കേസുകളിലെ വിധിയാണ് ഇന്ന് പ്രഖ്യാപിച്ചത്.

കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൊബൈല്‍ഫോണ്‍ ഇയാളില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഹോങ്കോങിലെ രണ്ട് ജില്ലകളിലെ അപ്പാര്‍ട്ടുമെന്‍റുകളിലാണ് സ്ത്രീകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹോങ്കോങില്‍ ലൈംഗിക തൊഴിലാളികള്‍ വാടകയ്ക്കെടുത്ത മുറിയില്‍ ഒറ്റയ്ക്കാണ് ജോലി ചെയ്യാറുള്ളത്. ‘ഒരു മുറി, ഒരു ഫീനിക്സ്’ എന്നാണ് ഇവിടുത്തെ വേശ്യാഗൃഹങ്ങള്‍ അറിയപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :