യുവനടിമാരില്‍ പ്രതീക്ഷ ഉണര്‍ത്തിയ ഒരാളാണ് അര്‍ച്ചന കവി. ആദ്യ സിനിമയായ ‘നീലത്താമര’യില്‍ തന്നെ അര്‍ച്ചനയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ‘മമ്മി ആന്‍റ് മി’ എന്ന സിനിമയിലും അര്‍ച്ചന മിന്നിത്തിളങ്ങി. വെള്ളിയാഴ്ച റിലീസായ ‘ആരവന്‍’ എന്ന തമിഴ് ചിത്രത്തിലും അര്‍ച്ചനയ്ക്ക് മികച്ച വേഷമാണ്. കോളിവുഡിലെ ഒന്നാംനിര സംവിധായകരില്‍ ഒരാളായ വസന്തബാലനാണ് ആരവന്‍ സംവിധാനം ചെയ്തത്.
അര്‍ച്ചന കവി ലൈംഗികത്തൊഴിലാളിയായി അഭിനയിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. അഞ്ജലി ശുക്ല സംവിധാനം ചെയ്യുന്ന ‘സരോജ’ എന്ന ഹിന്ദിച്ചിത്രത്തിലാണ് അര്‍ച്ചന കവിയുടെ ഈ കഥാപാത്രം. ഒരു ലൈംഗികത്തൊഴിലാളിയുടെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രമേയമെന്നറിയുന്നു.
‘കുട്ടിസ്രാങ്ക്’ എന്ന സിനിമയുടെ ഛായാഗ്രഹണത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ അഞ്ജലി ശുക്ല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലോകപ്രശസ്ത ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവന്‍റെ സഹായിയായി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരികയാണ് അഞ്ജലി.
ചമേലി പോലെ, മണ്ഡി പോലെ, തൂവാനത്തുമ്പികള്‍ പോലെ അര്‍ച്ചന കവിയുടെ ‘സരോജ’യും ശ്രദ്ധിക്കപ്പെടുമോ എന്ന് കാത്തിരുന്ന് കാണാം.