രാവിലെയെഴുന്നേറ്റ് കണികണ്ട് കുളിച്ച് തൊഴുതു കഴിഞ്ഞാല്‍ ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് കൈനീട്ടം കൊടുക്കുന്നു. കൈനീട്ടത്തിന്‍റെ ഫലം ഒരു വര്‍ഷം നീണ്ട് നില്‍ക്കുമെന്നാണ് വിശ്വാസം. പണ്ട് കാരണവന്മാര്‍ കുടുംബത്തിലുള്ള എല്ലാ അംഗങ്ങള്‍ക്കും കൈനീട്ടം കൊടുത്തുവന്നു. കുടുംബാംഗങ്ങളോടും സമൂഹത്തോടുമുള്ള സ്നേഹവും സൗഹൃദവും കുറിക്കുന്നതാണ് ഈ ചടങ്ങ്.
ആഘോഷങ്ങള്‍
വിഷുകണിയും വിഷുകൈനീട്ടവും മാത്രമല്ല ജനഹൃദയങ്ങളില്‍ ആഹ്ളാദത്തിന്‍റെ പൂത്തിരികളാകുന്നത്. വിഷുവിന്‍റെ തലേദിവസം വൈകിട്ടും വിഷുദിവസം വെളുപ്പിനും പടക്കം പൊട്ടിച്ചും പൂത്തിരിക്കത്തിച്ചും ആഘോഷമുണ്ട്. കുട്ടികളും പ്രായം ചെന്നവരും ഇതില്‍ പങ്ക് ചേരുന്നു. വിഷുവിന് പാല്‍ക്കഞ്ഞി പ്രധാനമാണ്. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. വിഷുകഞ്ഞിയും വളരെ പ്രശസ്തമാണ്. വിഷുവിനോടനുബന്ധിച്ച് പല ക്ഷേത്രങ്ങളിലും "വിഷുവേല' നടത്താറുണ്ട്.
വടക്കേ മലബാറില്‍ ‘കണിവിളി' എന്ന ഒരു ചടങ്ങുണ്ട്, കണി കണിയേയ് കണി കണിയേയ് എന്ന് വിളിച്ച് കൊണ്ട് കുട്ടികള്‍ വീടുവീടാന്തരം കയറിയിറങ്ങുകയും പച്ച ഈര്‍ക്കിലിന്‍ തുമ്പില്‍ "കണിയപ്പം' ശേഖരിക്കുകയും ചെയ്യും