അവിയല്‍ കേമമായി എങ്കില്‍ സദ്യമൊത്തത്തില്‍ കേമമായി എന്നാണ് അര്‍ത്ഥം. നല്ല അവിയല്‍ പാകം ചെയ്യാന്‍ അല്‍പ്പം ശ്രദ്ധമാത്രം മതി.
ചേര്‍ക്കേണ്ടവ
സാധാരണ അവിയലിനു തയ്യാറാക്കുന്നതുപോലെ തയ്യാറാക്കിയ മുരിങ്ങാ, വെള്ളരിക്ക, അച്ചിങ്ങാപ്പയര്‍, വഴുതനങ്ങാ, ചേന, പടവലങ്ങ, അധികം മൂക്കാത്ത ഏത്തക്കാ ഇവയെല്ലാം കൂടി - അരകിലോ
ഉണക്കമുളകുപൊടി - അരടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്പൂണ്‍
പച്ചമുളക് അറ്റം പിളര്‍ന്നത് - എട്ട്
തിരുമ്മിയ തേങ്ങ - ഒരു കപ്പ്
തൈര് അല്ലെങ്കില്‍ വാളന്‍പുളി - കാല്‍ കപ്പ്
ഉപ്പ് - പാകത്തിന്
കറിവേപ്പില - കുറച്ച്
വെളിച്ചെണ്ണ - രണ്ടു ഡിസേര്‍ട്ടു സ്പൂണ്‍
ഉണ്ടാക്കേണ്ട വിധം
തിരുമ്മിയ തേങ്ങ തരുതരുപ്പായി അരയ്ക്കുക.
ഒരു കപ്പു വെള്ളം വെട്ടിത്തിളയ്ക്കുന്പോള്‍ വേവനുസരിച്ച് പച്ചകറികള്‍ ചേര്‍ക്കുക. ഉണക്കുമുളകുപൊടി, മഞ്ഞള്‍പ്പൊടി ഇവയും ചേര്‍ത്ത് കഷണങ്ങള്‍ വേവിക്കുക. മുക്കാല്‍ വോവാകുന്പോള്‍ പച്ചമുളക് ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കണം. കഷ്ണങ്ങള്‍ കൂടുതല്‍ വെന്ത് നിറം മാറുന്നതിന് മുന്പ് അരച്ച തേങ്ങ ചേര്‍ക്കുക. കഷ്ണവും അരപ്പും കൂടി തിളച്ചു നന്നായി യോജിക്കുന്പോള്‍ വാങ്ങിവച്ചു കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കുക.