മീനം മേടം മാസങ്ങളില്‍ വേനല്‍ മൂക്കുമ്പോഴാണ് കൊന്ന പൂക്കുക. സംസ്കൃതത്തില്‍ കര്‍ണികാരമെന്നറിയപ്പെടുന്ന ഈ സുവര്‍ണ പുഷ്പമരം ഇന്ത്യയുടെ സ്വന്തമാണ്.
മലയാളി അതിനെ കേരള പൂവായി വാഴിച്ചിരിക്കുന്നു - സംസ്ഥാനത്തിന്‍റെ പുഷ്പമായി. പ്രകൃതിയുടെ സ്വര്‍ണ കിരീടമാണ് സുവര്‍ണകാന്തിയുള്ള കൊന്നപ്പൂക്കള്‍. സ്വര്‍ണമലരിയെന്നും കൊന്നപ്പൂക്കള്‍ക്ക് പേരുണ്ട്.
പ്രകൃതിയുടെ പൊന്‍ കിരീടമാണ് കൊന്ന പൂക്കള്‍ . കണി വയ്ക്കുമ്പോഴും ഇതേ സങ്കല്പമാണുള്ളത്. കണിയൊരുക്കുന്ന ഓട്ടുരുളി പ്രപഞ്ചത്തിന്‍റെയും അതിലെ വസ്തുക്കള്‍ കാലപുരുഷന്‍റേയും പ്രതീകമാണ്.
ഉരുളിയിലെ പുസ്തകം വാണിയാണ് അക്ഷരമാണ്. വിളക്കിലെ തിരികള്‍ അദ്ദേഹത്തിന്‍റെ കണ്ണുകളാണ്. ഫലങ്ങളാകട്ടെ - കണിവെള്ളരി - മുഖശ്രീയും. സ്വര്‍ണ്ണവര്‍ണ്ണത്തെ പൂണ്ട മനോഹരമായ കൊന്ന പൂക്കളാകട്ടെ കാലപുരുഷനായ വിഷ്ണു ഭഗവാന്‍റെ പൊന്നിന്‍ കിരീടമാണെന്നാണ് സങ്കല്പം.
ഉരുളിയില്‍ വാല്‍ക്കണ്ണാടി വച്ച് ഭഗവതിയെ സങ്കല്പിക്കുന്നവരും കൊന്നയെ സ്വര്‍ണ്ണത്തിന്‍റെ ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് കാണുന്നത്