ചാട്ടിപ്പൂട്ട് ,വിഷുക്കഞ്ഞി ,വിഷുവല്ലി, വിഷുവെടുക്കല്‍

WEBDUNIA|


പിന്നെ തിരിച്ചു വന്ന് വിഷുക്കഞ്ഞി കുടിക്കാം. വിഷുച്ചാല്‍ പൂട്ടി എത്തുന്നവര്‍ക്ക് ഉള്ളതാണ് വിഷുക്കഞ്ഞി. അരിയില്‍ ശര്‍ക്കരയും തേങ്ങാപ്പാലും ചേര്‍ത്താണ് വിഷുക്കഞ്ഞി ഉണ്ടാക്കുക.
ചാട്ടിപ്പൂട്ട് എന്നൊരു ആചാരം ചില സ്ഥലങ്ങളിലുണ്ട്. കൃഷിക്കാരന്‍ വന്ന് കാര്‍ഷികവൃത്തിക്ക് തുടക്കം കുറിക്കുന്നു എന്നാണ് സങ്കല്‍പം.

തെക്കേ മലബാറില്‍ വിഷുവല്ലി എന്നൊരു ചടങ്ങുണ്ട്. വിഷു നാളില്‍ പണിക്കാര്‍ക്ക് അരിയും തേങ്ങയും എണ്ണയും മറ്റും നല്‍കുന്നു. അതോടെ ആ തറവാട്ടിലെ ഒരു വര്‍ഷത്തെ പണിക്കാരായി അവര്‍ മാറുന്നു. ജ-ന്മിമാര്‍ക്ക് പണിക്കാര്‍ കാര്‍ഷിക വിളകള്‍ നല്‍കുന്ന വിഷുവെടുക്കല്‍ എന്നൊരു ചടങ്ങും തെക്കേ മലബാറില്‍ പതിവുണ്ട്.

വിഷു ദിവസം പായസം ഉണ്ടാക്കാനായി തലേന്ന് പടുക്കയിടുന്ന സംപ്രദായം തെക്കന്‍ കേരളത്തില്‍ുണ്ട്. അരി, തേങ്ങ, പഴം, മാമ്പഴം, മുന്തിരി, കല്‍ക്കണ്ടം എന്നിവയാണ് പടുക്കയിടാന്‍ ഉപയോഗിക്കുക. പിറ്റേന്ന് ഇവയെല്ലാം ഉപയോഗിച്ച് പായസമുണ്ടാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :