വിഷുഫലം 2008

WEBDUNIA|

തിരുവാതി

തിരുവാതിരക്കാര്‍ക്ക് ഇത്തവണത്തെ വിഷഫലം പൊതുവേ മെച്ചമാണ്. ഗുണ ദോഷ സമ്മിശ്രമാണെങ്കിലും ഗുണം തന്നെയാണ് അധികവും. വിവിധ കാര്യങ്ങളില്‍ പണം മുടക്കുന്നവര്‍ക്ക് മെച്ചം ഉറപ്പാണ്. അതേ സമയം ചെലവ് ചുരുക്കാനും ശ്രദ്ധിക്കണം.

വാഹനം, സ്വത്ത്, പുതുവസ്ത്രം എന്നിവ ലഭിക്കാന്‍ ഈ വര്‍ഷത്തില്‍ യോഗം കാണുന്നു. വിദേശ യാത്ര കാംഷിക്കുന്നവര്‍ക്ക് ഫലം ലഭിക്കും. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ചില്ലറ കല്ലുകടികള്‍ക്ക് സാധ്യതയുണ്ട്.

ആരോഗ്യം പൊതുവേ മെച്ചമായിരിക്കും. അനാവശ്യ കാര്യങ്ങളില്‍ തലയിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രമിക്കുക. ലക്ഷ്മീ ദേവിയെ പ്രാര്‍ത്ഥിക്കുന്നത് ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരമാവും.


പുണര്‍ത

പുണര്‍തം നക്ഷത്രക്കാര്‍ക്ക് ഇത്തവണത്തെ വിഷു ഫലം അനുസരിച്ച് ജീവിതത്തില്‍ കാര്യമായ പല മാറ്റങ്ങളും സംഭവിക്കും എന്നാണ് സൂചന. കഠിനാധ്വാനത്തിലൂടെ ഫലസിദ്ധി കൈവരും. വിവാഹ ജീവിതത്തിനു മികച്ച തുടക്കം ലഭിക്കും.

ആരോഗ്യ സംബന്ധമായി ഡിസംബറിനു ശേഷം തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നത് ഉത്തമം. ഈ വര്‍ഷം സാമ്പത്തികമായി പൊതുവേ മെച്ചം. ഉടമ്പടികള്‍, കരാറുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ട് നേട്ടം കൈവരിക്കും. രാഷ്ട്രീയക്കാര്‍ക്ക് പൊതുവേ മെച്ചം കൂടും.

വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങളില്‍ വന്‍ വിജയം നേടും. മാതാ പിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ലഭ്യമാവും. ശാസ്ത ക്ഷേത്ര ദര്‍ശനം പ്രശ്ന പരിഹാരങ്ങള്‍ക്ക് ഉത്തമമാവും. ദേവി ഭാഗവത പാരായണവും ഉത്തമം.


പൂയ

2008 ലെ വിഷുഫലം പൂയം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം തികച്ചും അനുകൂലമാണ്. മാനസിക വിഷമങ്ങള്‍ തീര്‍ത്തും അകന്നുപോവും. പുതിയ സുഹൃദ് ബന്ധങ്ങള്‍ ഉടലെടുക്കും. ബന്ധുക്കളുമായി ഉറ്റ ബന്ധം സ്ഥാപിക്കും.

വ്യാപാരം, കൃഷി, ബന്ധുക്കള്‍ എന്നിവയിലൂടെ പല തരത്തിലുമുള്ള ധനാഗമന മാര്‍ഗ്ഗങ്ങള്‍ പുതുതായി തുറന്നുകിട്ടും. വാഹനം, ഭൂമി എന്നിവ കൈമാറ്റം ചെയ്യാന്‍ സാധ്യത കാണുന്നു. ആരോഗ്യ നില അത്ര തൃപ്തികരമാവില്ല. ജാഗ്രത വേണം.

പഠനം സംബന്ധിച്ച് തികഞ്ഞ ജാഗ്രത പുലര്‍ത്തുക ഉത്തമം. അയല്‍ക്കാരും സഹോദരങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. പാര്‍വതീ പരമേശ്വരന്‍‌മാരെ ധ്യാനിക്കുന്നത് തീര്‍ത്തും ഉത്തമമാണ്.


ആയില്യ

ആയില്യം നക്ഷത്രക്കാര്‍ക്ക് 2008 ലെ വിഷുഫലം അത്ര മെച്ചമല്ല എന്ന സൂചനയാണ് നല്‍കുന്നത്. അദ്യ പകുതി പൊതുവേ മെച്ചമല്ല എന്ന് തീര്‍ച്ചയാണ്. ദാമ്പത്യ ജീവിതത്തില്‍ ചില്ലറ പൊരുത്തക്കേടുകള്‍ ഉണ്ടാവും.

സമൂഹവുമായി ചേര്‍ന്ന് പോവാന്‍ കഴിയും. രണ്ടാം പകുതി പൊതുവേ മെച്ചമാണ്. സാമ്പത്തികമായും ആരോഗ്യപരമായും കുടുംബപരമായും അനുകൂല ഫലങ്ങളാണ് ഉണ്ടാവുക. ജോലിയില്‍ ഉയര്‍ച്ചയ്ക്ക് സാധ്യത കാണുന്നു.

പലവിധത്തിലുമുള്ള അംഗീകാരങ്ങള്‍ക്ക് സാധ്യതയുണ്ട്. ആദായം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കും. നാഗരാജാവിന് പൂജകള്‍ ചെയ്യുക, ശങ്കരനാരായണ മൂര്‍ത്തിയെ ധ്യാനിക്കുക എന്നതും ദോഷ ശാന്തിക്ക് ഉത്തമം.


മക

മകം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് 2008 ലെ വിഷു ഫലം പ്രകാരം ഏറെയൊന്നും മെച്ചം കാണുന്നില്ല. എങ്കിലും സ്വ പ്രയത്നത്താല്‍ പല നേട്ടങ്ങളും കൈവരിക്കാന്‍ കഴിയും. പ്രതീക്ഷകള്‍ അസ്ഥാനത്താവില്ല എന്ന് സമാധാനിക്കുക.

ഗൃഹനിര്‍മ്മാണം, ഭൂമി വാങ്ങല്‍ എന്നിവയ്ക്ക് മുതിരാതിരിക്കുക. നിക്ഷേപങ്ങളുമായി പൊരുത്തപ്പെടില്ല. ത്വക് രോഗങ്ങള്‍ വരാന്‍ സാധ്യത കാണുന്നു. ആരോഗ്യ നില മധ്യമം.

ഉദ്ദേശിച്ചതും പ്രതീക്ഷിച്ചതുമായ സഹായങ്ങളോ പ്രതിഫലമോ ലഭിച്ചെന്നു വരില്ല. ചില്ലറ തടസങ്ങള്‍ ഏതിലും ഉണ്ടാവും. ഏതിലും ഏകാഗ്രതയോടെ പ്രവര്‍ത്തിക്കുക. ദേവി, ശാസ്താവ് എന്നിവരെ തൃപ്തിപ്പെടുത്തുന്നത് ദോഷങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :