നന്മയുടെ കണിയുമായി വിഷുപ്പുലരി

ടി ശശി മോഹന്‍

WEBDUNIA|
കണ്ണടച്ചു വേണം ഉറക്കമുണരാന്‍. വാല്‍സല്യത്തിന്‍റെ കൈവിരലുകള്‍ കണ്ണുകളെ പതുക്കെ മൂടും. നമ്മെ നടത്തി പ്രകാശ പൂര്‍ണ്ണിമയുടെ മുന്‍പില്‍ കൊണ്ടുചെന്നാക്കും. വിരലുകള്‍ വകഞ്ഞു മാറ്റി കണ്‍ തുറക്കുമ്പോള്‍ ദീപ്തമായ പൊന്‍കണി.

വെള്ളോട്ടുരുളിയില്‍ നിലവിളക്ക്, ഒരു പിടി കൊന്നപ്പൂവ്, കണിവെള്ളരി, നാളീകേരം, പൊന്നാഭരണം, നാണ്യം, ഫലങ്ങള്‍, പുതുവസ്ത്രം, ധാന്യം വാല്‍ക്കണ്ണാടി, പിന്നെ ശ്രീകൃഷ്ണ വിഗ്രഹം.

ഇതാണ് പൊന്‍കണി-വിഷുക്കണി. ഒരു വര്‍ഷത്തെ ജ-ീവിതയാത്രയെ നിയന്ത്രിക്കുന്നത്, സഫലമാക്കുന്നത് ഈ കണിയാണെന്നാണ് മലയാളിയുടെ വിശ്വാസം. കാരണം വിഷു മലയാളിയുടെ പുതുവത്സരപ്പിറവിയാണ്. കൃഷി തുടങ്ങുന്നത് അന്നാണെന്നാണ് സങ്കല്‍പം.

സമൃദ്ധിയുടെ കണിവയ്പ്പാണ് വിഷു. മേടത്തിലും തുലാത്തിലും വിഷു വരുമെങ്കിലും മേട വിഷുവിനാണ് പ്രാധാന്യം. രാപകലുകള്‍ക്ക് തുല്യ നീളം ഉള്ള ദിവസങ്ങളെയാണ് വിഷു എന്ന് പറയുക.

കേരളത്തില്‍ വടക്കാണ് വിഷു കേമമായി ആഘോ ഷിക്കാറ്. തെക്കന്‍ കേരളത്തില്‍ പൊതുവേ വിഷുക്കണിക്കും വിഷുക്കൈനീട്ടത്തിനുമാണ് പ്രാധാന്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :