ഓം ഗണേശ ചതുര്‍ഥി

WD
ഗണാനാം ത്വാ ഗണപതിം ഹവാമഹേ കവീം
കവീനാമുപവശ്രസ്തമം ജ്യേഷ്ഠരാജം
ബ്രഹ്മണാം ബ്രഹ്മണസ്പദ: ആന: ശൃണ്വനുദിഭി :
സീദസാദനം ശ്രീമഹാഗണപതയേ നമ:

എന്നാണ് ഗണപതിയെ കുറിച്ചുള്ള ഋഗ്വേദവാക്യം.

എല്ലാ ഗണങ്ങളുടെയും നാഥന്മാരുടെയും അധിപനായ ഗണപതി ഭഗവാനേ.. അങ്ങയെ പ്രണമിക്കുന്നു. കവികളില്‍ കവിയും ശ്രേഷ്ഠന്മാരില്‍ ശ്രേഷ്ഠനും രാജാക്കന്മാരില്‍ ഉന്നതനും വേദങ്ങളുടെ പൊരുളറിയുന്നവരില്‍ മുമ്പനും ആയ ഭഗവാനേ.. ഈ വേദിയിലേക്ക് എഴുന്നള്ളി അനുഗ്രഹിക്കേണമേ എന്നാണ് ഈ ശ്ലോകത്തിന്‍റെ അര്‍ത്ഥം.

ഭാദ്രപാദ മാസത്തില്‍ വരുന്ന വെളുത്ത പക്ഷ ചതുര്‍ത്ഥി തിഥിയാണ് ഗണപതിയുടെ പിറന്നാളായി ആഘോഷിക്കുന്നത്. ഉത്തരേന്ത്യയില്‍ ഇത് വളരെ പ്രധാനപ്പെട്ട ഉത്സവമാണ്. കേരളത്തില്‍ അത്രത്തോളം പ്രാധാന്യമില്ലെങ്കിലും എല്ലാ ഗണപതി ക്ഷേത്രങ്ങളിലും ഇത് വളരെ വിപുലമായി ആഘോഷിക്കാറുണ്ട്.

ശിവസേനക്കാര്‍ ഈയിടെ ഗണേശ ചതുര്‍ത്ഥി ഉത്തരേന്ത്യയിലേത് പോലെ തന്നെയുള്ള ആഘോഷമായി കേരളത്തിലും നടത്തിവരുന്നുണ്ട്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ സമാപനമാണ് അന്ന് നടക്കുക.

വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പിറ്റേന്ന് ഗണപതി വിഗ്രഹങ്ങള്‍ വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ച് കൊണ്ട്പോയി നദിയിലോ സമുദ്രത്തിലോ നിമജ്ജനം ചെയ്യുന്നു.

ഗണപതി ചതുര്‍ത്ഥിക്ക് രാവിലെ മഹാഗണപതി ഹവനം, മദ്ധ്യാഹ്നത്തില്‍ വരസിദ്ധി വിനായക പൂജ, രാത്രിയില്‍ വിഘ്നേശ്വര പൂജ എന്നിവയാണ് നടത്തുക. അന്ന് ചതുര്‍ത്ഥി വ്രതം അനുഷ്ഠിക്കുകയും വേണം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :