പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തില്‍.പ്രധാന മൂര്‍ത്തി ശിവന്‍ എന്നാല്‍ ഉപദേവനായ ഗണപതിയാണ് പ്രധാനി. സ്വയംഭൂവായ ഗണപതി പടിഞ്ഞാട്ടാണ് ദര്‍ശനം നല്‍കുന്നത്. ശിവന്‍ കിഴക്കോട്ടും. അയ്യപ്പനും ഭഗവതിയുമാണ് ഉപദേവതകള്‍. ശിവരാത്രി ആഘോഷമുണ്ട്.
ക്ഷേത്രത്തിലേയ്ക്കുള്ള വഴി:
ആറങ്ങോട്ടുകരയില്‍ നിന്നും പെരുങ്ങനൂര്‍ വഴി കുന്നംകുളം റൂട്ടില്‍.
വേളം ഗണപതിക്ഷേത്രം
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്തിലാണ് ക്ഷേത്രം. നാലടിയോളം ഉയരമുള്ള ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. ശ്രീകോവിലിന്‍റെ ഇടനാഴിയില്‍ തെക്കോട്ട് മുഖമായിട്ടുള്ള ഗണപതിയ്ക്കാണ് പ്രാധാന്യം. ഈ ഗണപതിയെ ലേഖകദൈവം എന്നാണ് കരുതുന്നത്.
ശിവരാത്രി ആഘോഷമുള്ള ഇവിടെ ഗണപതിയ്ക്കുള്ള വലിയവട്ടളം പായസമാണ് പ്രധാന നേദ്യം.