കൊട്ടാരക്കരയിലെ ഉണ്ണി ഗണപതി

WEBDUNIA|
വിശാലമായ ക്ഷേത്രക്കുളത്തിന് ഗംഗാ സങ്കല്‍പ്പമാണ് ഉള്ളത്. അങ്ങനെ നോക്കിയാല്‍ കൊട്ടാരക്കര ക്ഷേത്രം കൈലാസത്ഥിന് തുല്യമായൊരു സങ്കല്‍പ്പമാണ്.

കേരളത്തിലെ പ്രധാന കലാരൂപമായ കഥകളിയുടെ തുടക്കം ഈ തിരുനടയില്‍ നിന്നാണ്. കൊട്ടാരക്കര ഉള്‍പ്പെട്ട വേണാട് രാജ-്യം ഭരിച്ചിരുന്നത് വീര കേറള വര്‍മ്മ എന്ന കൊട്ടാരക്കര തമ്പുരാനായിരുന്നു.

അന്ന് കിഴക്കേ കോവിലകത്ത് നടന്ന ഒരു വിശേഷത്തിന് കൃഷ്ണനാട്ടക്കാരെ അയച്ചു തരണമെന്ന് കോഴിക്കോട് സാമൂതിരിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കൃഷ്ണനാട്ടം ആസ്വദിക്കാന്‍ വേണ്ട സംസ്കാരമുള്ളവര്‍ തെക്കന്‍ നാട്ടിലില്ല എന്നായിരുന്നു സാമൂതിരിയുടെ മറുപടി.

ഇതില്‍ മനോവിഷമം പൂണ്ട തമ്പുരാന്‍ ഗണപതി നടയില്‍ എത്തി മനമുരുകി പ്രാര്‍ത്ഥിക്കുകയും കൃഷ്ണനാട്ടത്തിന് ബദലായി പുതിയൊരു കലാരൂപം ഉണ്ടാക്കാന്‍ ആവണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഗണപതി സ്തുതികളുമായി ചിറയുടെ കരയില്‍ വന്നിരുന്ന തമ്പുരാന്‍റെ മുമ്പില്‍ കഥകളി വേഷങ്ങള്‍ ഓരോന്നും പ്രത്യക്ഷപ്പെട്ടു എന്നും അദ്ദേഹം രാമനാട്ടം എന്ന പേരില്‍ പുതിയ കലാരൂപം ഉണ്ടാക്കിയെടുത്തു എന്നുമാണ് പറയുന്നത്.

കൊട്ടാരക്കരയില്‍ ഉണ്ണി ഗണപതിയുടെ വിഗ്രഹം കൊത്തിയുണ്ടാക്കിയത് പെരുന്തച്ചനാണെന്നാണ് വിശ്വാസം.

മകന്‍റെ ദാരുണമായ മരണത്തിന് ശേഷം വീടുകളില്‍ അന്തിയുറങ്ങാതെ അവധൂതനെപ്പോലെ ദേശാടനം നടത്തിയിരുന്ന പെരുന്തച്ചന്‍ ഒരിക്കല്‍ യാത്രാമധ്യേ കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ശിവക്ഷേത്രത്തിലെത്തി. രാജ-ാവ് ക്ഷേത്രം പുതുക്കിപ്പണിയുക ആയിരുന്നു. തച്ചുശാസ്ത്ര വിദഗ്ദ്ധനാണെന്ന് അറിഞ്ഞപ്പോള്‍ ക്ഷേത്ര നിര്‍മ്മാണം പെരുന്തച്ചനെ ഏല്‍പ്പിച്ചു.

ജേ-ാലിക്കിടയില്‍ തീകായാന്‍ വേണ്ടി കെട്ടിയ ഒരു പ്ളാവിന്‍ തടിയില്‍ പെരുന്തച്ചന്‍ ഉണ്ണിഗണപതിയെ കൊത്തിയുണ്ടാക്കി. ക്ഷേത്രത്തില്‍ ഈ വിഗ്രഹം കൂടി പ്രതിഷ്ഠിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രാജ-ാവും തിരുമേനിമാരും ഈ അപേക്ഷ സ്വീകരിച്ചില്ല.

ഉണ്ണിഗണപതിയുടെ വിഗ്രഹവുമായി പെരുന്തച്ചന്‍ കിഴക്കേക്കര ശിവക്ഷേത്രത്തിലെത്തി. ഈ സമയം അവിടെ പ്രത്യേക പൂജ-കള്‍ നടക്കുകയായിരുന്നു. ഉണ്ണിഗണപതിയുടെ വിഗ്രഹം പ്രതിഷ്ഠിക്കണമെന്ന അപേക്ഷ തിരുമേനിമാര്‍ സന്തോഷത്തോടെ സ്വീകരിച്ചു. തെക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു.

നിവേദ്യമായി എന്ത് സമര്‍പ്പിക്കും എന്ന തിരുമേനിയുടെ ചോദ്യത്തിന് തൊട്ടടുത്ത് കാരക്കോലില്‍ കുത്തിവച്ച ഉണ്ണിയപ്പം കാട്ടി ഇതുമതിയെന്ന് പെരുന്തച്ചന്‍ നിര്‍ദ്ദേശിച്ചു. ഈ മകന്‍ അച്ഛനേക്കാള്‍ കേമനാകുമെന്നും പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :