കൊട്ടാരക്കരയിലെ ഉണ്ണി ഗണപതി

WEBDUNIA|
കൊട്ടാരക്കര ഗണപതി ക്ഷേത്രവും അവിടത്തെ ഉണ്ണിയപ്പവും കേരളമാകെ പ്രസിദ്ധമാണ്. ക്കൊട്ടാരക്കരക്ഷേത്രം മഹാദേവക്ഷേത്രമാണെങ്കിലും അവിടെ ഗണപതിക്കാണ് പ്രാമുഖ്യം.ഉണ്‍നി ഗണപതിക്കുള്ള നിവേദ്യമാണ് ഉണ്ണിയപ്പം.

കിഴക്കോട്ട് ദര്‍ശനമായുള്ള മഹാദേവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെങ്കിലും തെക്കോട്ടു ദര്‍ശനം അരുളുന്ന ഉണ്ണിഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. കിഴക്കേക്കര ക്ഷേത്രത്തിന് മണികണ്ണ്‍ഠേശ്വര ക്ഷേത്രം എന്നാണ് ശരിക്കുള്ള പേര്.

രണ്ട് കൊമ്പുകളോടു കൂടിയ ബാലഗണപതിയെ അഗ്നി കോണിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അകവൂര്‍ ഊമംപള്ളി മനക്കാരുടെ ക്ഷേത്രമായിരുന്നു. ഇത്. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വകയാണ് ഈ ക്ഷേത്രം.

കൊടിയേറിക്കഴിഞ്ഞാല്‍ നട്ടുകാര്‍ പിന്നെ കൊട്ടാരക്കര വിട്ട് പുറത്തുപോകാറില്ല. അഞ്ച് പൂജ-കളുള്ള ഈ മഹാക്ഷേത്രക്കില്‍ സര്‍വ വിഘ്ന വിനാശകന് ഉണ്ണി അപ്പം വാര്‍പ്പിച്ച് നിവേദിക്കുന്നതാണ് പ്രധാന വഴിപാട്.

ശിവകുടുംബമാണ് കൊട്ടാരക്കര ക്ഷേത്രത്തില്‍ വാണരുളുന്നത്. മുമ്പ് ഈ ക്ഷേത്രത്തിന്‍റെ പേര്‍ കിഴക്കേക്കര ശിവ ക്ഷേത്രമെന്നായിരുന്നു. ഇവിടെ പടിഞ്ഞാറ് ദര്‍ശനമായി പാര്‍വതീ ദേവിയും ശ്രീകോവിലിന് വെളിയിലായി മുരുകനും അയ്യപ്പനും ഉണ്ട്. നാഗദൈവങ്ങളാണ് മറ്റൊരു പ്രതിഷ്ഠ.

കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ മേടത്തിരുവാതിര ഉത്സവം. പതിനൊന്ന് ദിവസമാണ് നടക്കുക. തരനനല്ലൂര്‍ പരമേശ്വരന്‍ തമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി കൃഷ്ണ ശര്‍മ്മ, കീഴ്ശാന്തി കൃഷ്ണന്‍ പോറ്റി, മുന്‍ മേല്‍ശാന്തി ഹരിദാസന്‍ പോറ്റി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

മേടമാസത്തിലെ തിരുവാതിര നാളിലാണ് ആറാട്ട്. അന്ന് അത്യാവശ്യമായ കെട്ടുകാഴ്ചകള്‍ ഉണ്ടാവും. ഒന്‍പതാമത്തെ ഉല്‍സവത്തിന് ദീപാലങ്കാരവും നടക്കാറുണ്ട്.

ശനി, ഞായര്‍, തിങ്കള്‍, ഷഷ്ഠി എന്നീ ദിവസങ്ങളിലാണ് ഭക്തരുടെ തിരക്കുണ്ടാവുക. തൈപ്പൂയം, ശിവരാത്രി, വിനായക ചതുര്‍ത്ഥി എന്നിവയാണ് മറ്റ് വിശേഷ ദിവസങ്ങള്‍. വിനായക ചതുര്‍ത്ഥിക്ക് 1008 നാളീകേരങ്ങള്‍ കൊണ്ടുള്ള ഹോമം നടക്കാറുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :