WEBDUNIA|
Last Modified വ്യാഴം, 28 ഏപ്രില്‍ 2011 (17:04 IST)
മരച്ചീനി കൊണ്ടൊരു വട. രുചിച്ചു നോക്കിയിട്ടുണ്ടോ... ഇല്ലെങ്കില്‍ ഇതാ പരീക്ഷിച്ചുനോക്കൂ. തികച്ചും വ്യത്യസ്തമായ ഒരു രുചി ആസ്വദിക്കാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍
മരച്ചീനി - 1/2 കിലോ ഉള്ളി - ഒരു പിടി പച്ചമുളക് - 3 വറ്റല്‍മുളക് - 2 മല്ലിയില - ഒരു പിടി അരിമാവ് - 1 സ്പൂണ്‍ കടലമാവ് - 1 സ്പൂണ്‍ നെയ്യ് - 1 സ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് കറിവേപ്പില - ആവശ്യത്തിന് എണ്ണ - ആവശ്യത്തിന്
പാകം ചെയ്യേണ്ട ഇനങ്ങള്‍
മരച്ചീനി തൊലികളഞ്ഞ് വേവിച്ച് ഉടച്ചെടുക്കുക. അതില്‍ അരിഞ്ഞ ഉള്ളി, പച്ചമുളക്, വറ്റല്‍മുളക്, മല്ലിയില എന്നിവയും ബാക്കി ചേരുവകളും ചേര്‍ത്തു കുഴച്ച് ചെറിയ ഉരുളകളിലാക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.