ഭൂമിയെ അറിയാന്‍
|
ദൈനംദിന ജീവിതത്തിരക്കുകള്‍ ഒതുക്കി വീടുവയ്ക്കാന്‍ സ്ഥലം തെരഞ്ഞെടുക്കുക പലര്‍ക്കും അസാധ്യം തന്നെയാണ്. ഇതിനായി ഏജന്‍സികളോ ഇടനിലക്കാരോ ആണ് പലപ്പോഴും സഹായത്തിനെത്തുക. ഇത്തരത്തില്‍ വന്‍വില കൊടുത്ത് വാങ്ങുന്ന എല്ലാ ഭൂമിയും വീട് കെട്ടാന്‍ അനുയോജ്യമാണോ?
എല്ലാ ഭൂമിയും വീട് വയ്ക്കാന്‍ അനുയോജ്യമല്ല എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. അങ്ങനെയെങ്കില്‍, അനുയോജ്യമായ ഭൂമി എങ്ങനെ കണ്ടെത്തും? ഇതിനായി, ചില കാര്യങ്ങള്‍ വാസ്തു വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്.
വീട് വയ്ക്കുന്ന ഭൂമി സമാധി സ്ഥലമോ ശവപ്പറമ്പോ ആയിരിക്കരുത്. ഭൂമിയില്‍ രണ്ട് അടി വിസ്തീര്‍ണ്ണത്തില്‍ രണ്ട് കുഴികള്‍ നിര്‍മ്മിക്കുക. ഇതിലൊന്നില്‍ ആ കുഴിയില്‍ നിന്ന് തന്നെ മാറ്റിയ മണ്ണ് നിറയ്ക്കുക. കുറച്ച് മണ്ണ് അധികം വരുന്നോ? എങ്കില്‍ സമാധാനമായിരുന്നോളൂ, ഈ ഭൂമിയില്‍ വീടുവച്ചാല്‍ ഐശ്വര്യ സമൃദ്ധമായ ഒരു ജീവിതം നയിക്കാം.
|
ഇനി മണ്ണിന്‍റെ നിറമാണ് ശ്രദ്ധിക്കേണ്ടത്. ഇതിനായി, 12 അടി താഴ്ചയില്‍ ഒരു കുഴി എടുക്കുക. നാലടി കഴിയുമ്പോഴേക്കും ചുവന്ന മണ്ണാണെങ്കില്‍ പുരോഗതിയുടെ ലക്ഷണമാണ്. ചുവപ്പിനു പകരം മഞ്ഞ നിറത്തിലുള്ള മണ്ണ് ആണെങ്കിലും ശുഭം തന്നെ. നിറവ്യത്യാസമില്ലെങ്കില്‍ വീട് വയ്ക്കാന്‍ അത്ര നല്ല ഭൂമിയല്ല എന്ന് വേണം കരുതാന്‍.
വീട് വയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഒരടി താഴ്ചയില്‍ കുഴിച്ചു നോക്കിയാലും മണ്ണിന്‍റെ ഗുണമറിയാമെന്നാണ് ശാസ്ത്രം. ഇത്തരത്തില്‍ കുഴിക്കിമ്പോള്‍ എണ്ണയുടെയോ നെയ്യുടെയോ ഗന്ധം അനുഭപ്പെട്ടാല്‍ അത് വളരെ നല്ലതാണെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
പാറക്കഷണങ്ങള്‍ നിറഞ്ഞ ഭൂമിയാണ് വീടുവയ്ക്കാന്‍ തെരഞ്ഞെടുക്കുന്നത് എങ്കില്‍ ധനാഗമനത്തിന് ബുദ്ധിമുട്ടുണ്ടാവില്ല. മഞ്ഞ നിറത്തിലുള്ള മണ്ണുള്ള ഭൂമിയില്‍ വീടു വയ്ക്കുന്നത് വ്യാപാരികള്‍ക്ക് അഭിവൃദ്ധി നല്‍കുമെന്നും വാസ്തു ശാസ്ത്രം പറയുന്നു.