Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (18:03 IST)
അതിഥികള്‍ ആദ്യം എത്തുന്ന സ്ഥലം എന്ന നിലയ്ക്ക് സ്വീകരണ മുറിക്ക് പ്രധാന്യം ഏറെയാണ്. ബാഹ്യ ലോകവുമായുള്ള ഊഷ്മള സൌഹൃദത്തിന്‍റെ വേദിയാകേണ്ടിടമാണിത്. അതിനാല്‍, വാസ്തു ശാസ്ത്രപരമായി ഈ മുറിക്ക് പ്രാധാന്യം കൂടുതലാണ്.
വടക്കുവശമാണ് സ്വീകരണ മുറിക്ക് ഏറ്റവും അനുയോജ്യം. വാസ്തുവിദ്യ പ്രകാരം സ്വീകരണ മുറിയില്‍ ചതുരാകൃതിയിലോ അല്ലെങ്കില്‍ ദീര്‍ഘ ചതുരാകൃതിയിലോ ഉള്ള ഫര്‍ണിച്ചര്‍ ഇടുന്നതാണ് ഉത്തമം.
സ്വീകരണ മുറിയിലെ ഫര്‍ണിച്ചറുകള്‍ തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തായി ക്രമീകരിക്കണം. അതായത്, വടക്കും കിഴക്കും ഭാഗങ്ങളില്‍ കൂടുതല്‍ തുറന്ന സ്ഥലം വേണം.
ടിവി തെക്കുകിഴക്ക് ഭാഗത്ത് വയ്ക്കാം. തെക്കുപടിഞ്ഞാറ് മൂലയില്‍ ഷോകേസിന് പറ്റിയ സ്ഥലമാണ്. സോഫ ഇടാന്‍ ഏറ്റവും യോജിച്ച സ്ഥലം വടക്കുപടിഞ്ഞാറ് ഭാഗമാണ്. സ്വീകരണമുറിയില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ‘എല്‍’ ആകൃതിയില്‍ ഉള്ള സോഫ ഉപയോഗിക്കുന്നത് നല്ലതല്ല.
അതിഥികള്‍ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്തേക്ക് അഭിമുഖമായി ഇരിക്കത്തക്ക വിധത്തില്‍ വേണം ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍.