കാര്‍പോര്‍ച്ചിന് സ്ഥാനം നോക്കണോ?

WD
നിര്‍മ്മിതിയുടെ ശാസ്ത്രമാണ് വാസ്തു. വാസ്തു ശാസ്ത്ര പ്രകാരമുള്ള നിര്‍മ്മിതിയില്‍ കാര്‍പോര്‍ച്ചിന് പ്രത്യേക സ്ഥാനം നല്‍കേണ്ടതുണ്ടോ എന്ന് പലരും ചോദിച്ച് കേള്‍ക്കാറുണ്ട്.

ശരിയാണ്, കാര്‍പോര്‍ച്ചിന് വാസ്തു നോക്കേണ്ട കാര്യമില്ല എന്ന് നാം ചിന്തിച്ചേക്കാം. എന്നാല്‍, ശരിയായ വാസ്തുവില്‍ പോര്‍ച്ച് പണികഴിപ്പിക്കുന്നതിലൂടെ ഗുണഫലങ്ങള്‍ ഉണ്ടാവുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വാഹനത്തില്‍ നിന്നുള്ള ഗുണഫലം, അപകടങ്ങളില്‍ നിന്നുള്ള മുക്തി, ഐശ്വര്യം എന്നിവ വാസ്തുശാസ്ത്രപരമായി നിര്‍മ്മിക്കുന്ന കാര്‍പോര്‍ച്ച് നല്‍കുമെന്നാണ് വാസ്തു വിദഗ്ധരുടെ അഭിപ്രായം.

വീടിന്‍റെ കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്ത് കാര്‍പോര്‍ച്ച് നിര്‍മ്മിക്കുന്നതാണ് ഉത്തമം. തെക്ക് ഭാഗത്ത് വേണമെങ്കില്‍ നിര്‍മ്മിക്കാം എങ്കിലും തെക്ക് പടിഞ്ഞാറ് ഭാഗത്ത് അരുത്. വടക്ക് പടിഞ്ഞാറ് ഭാഗവും പോര്‍ച്ചിന് ഉത്തമമാണ്.

വടക്ക്, കിഴക്ക് ഭാഗങ്ങളാണ് കാര്‍പോര്‍ച്ചിന് ഉത്തമം. പോര്‍ച്ചിന്‍റെ മേല്‍ക്കൂര പ്രധാന മേല്‍ക്കൂരയെക്കാള്‍ താഴ്ന്നും ഒപ്പം കിഴക്ക്, വടക്ക് ദിശകളിലേക്ക് ചരിഞ്ഞതും ആയിരിക്കണം. തെക്ക് ഭാഗത്ത് പോര്‍ച്ച് നിര്‍മ്മിക്കുമ്പോള്‍ അവിടെ നിന്ന് വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ വാതില്‍ നിര്‍മ്മിക്കരുത്. പോര്‍ച്ച് വീടില്‍ നിന്ന് വേറിട്ടായാലും നന്ന്.

PRATHAPA CHANDRAN|
പോര്‍ച്ച് നിര്‍മ്മിക്കുന്നത് ഏതു ഭാഗത്തായാലും കമാനങ്ങളും കറുപ്പു നിറവും ഒഴിവാക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :