WD |
പുരാതന ഗ്രന്ഥമായ സമരാംഗണ സൂത്രധാര ഇതിനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. വരുണന്‍റെ ദിക്കായ പടിഞ്ഞാറ്, യമന്‍ കാക്കുന്ന തെക്ക്, അഗ്നി കോണായ തെക്ക്-കിഴക്ക്, മാരുതിയുടെ ദിക്കായ വടക്ക്-പടിഞ്ഞാറ് എന്നിവിടങ്ങളിലേക്ക് ചരിവുള്ള ഭൂമിയില്‍ വീട് വയ്ക്കുന്നത് നന്നല്ല. ബ്രഹ്മസ്ഥാനത്തേക്ക് (നടുഭാഗം) ചരിഞ്ഞ ഭൂമിയില്‍ ഒരിക്കലും ഗൃഹനിര്‍മ്മിതി നടത്തരുതെന്നും അനുശാസിക്കുന്നു. മധ്യഭാഗം കുഴിഞ്ഞ ഭൂമിയില്‍ നിര്‍മ്മിതി നടത്തിയാല്‍ ദാരിദ്ര്യവും തകര്‍ച്ചയുമാവും ഫലം. എന്നാല്‍, എല്ലാ അതിരുകളിലും അല്‍പ്പം ചരിവുണ്ടായിരുന്നാല്‍ സന്തോഷവും സമൃദ്ധിയും ഫലമാണ്. കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിവിണ്ടെങ്കില്‍ സമ്പത്തും ആരോഗ്യവും സംരക്ഷിക്കപ്പെടും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |