ഐശ്വര്യത്തിനും സമാധാനത്തിനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

നീലിമ ലക്ഷ്മി മോഹൻ| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (18:39 IST)
വീട്ടിൽ ഐശ്വര്യങ്ങളും സമൃദ്ധിയും നിലനിർത്താൻ പല കാര്യങ്ങളും ശ്രദ്ധിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ചില ചെറിയ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കാതിരിക്കുന്നത് പല കാര്യങ്ങളെയും നെഗറ്റീവായി ബാധിക്കുമെന്നത് പലരും മറന്നുപോകുന്നു എന്നതാണ് വാസ്‌തവം.

പ്രധാനമായും ശ്രദ്ധിക്കേണ്ടത് വീട്ടിൽ വിളക്കുവയ്‌ക്കുന്ന സമയമാണ്. വിളയ്‌ക്ക് വയ്ക്കുന്ന ഭഗം എപ്പോഴും വടക്കു കിഴക്ക് ഭാഗം ആയിരിക്കണം. കാരണം ഇത് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. അതിലുപരി ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഐശ്വര്യങ്ങളും നിറക്കുന്നു. വടക്കു കിഴക്ക് ഭാഗത്താണ് ഭഗവാന്‍ പരമശിവനും പാര്‍വ്വതീ ദേവിയും വസിക്കുന്നത് എന്നാണ് വിശ്വാസം.

ഇനി തൊഴിൽ പരമായ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും ശ്രദ്ധ അത്യാവശ്യമാണ്. കാരണം വീടിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് ആയുധങ്ങളും നിത്യോപയോഗ ഉപകരണങ്ങളും എല്ലാം സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് തൊഴില്‍ പുരോഗതി ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പൂര്‍വ്വികരെ കുടിയിരുത്തേണ്ടത് എപ്പോഴും വീടിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് തന്നെയായിരിക്കണം. എന്നാല്‍ മാത്രമേ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും നേട്ടവും ഐശ്വര്യവും ഉണ്ടാവുകയുള്ളൂ. ഇത് ജീവിതത്തില്‍ പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :