Last Modified ചൊവ്വ, 28 മെയ് 2019 (20:13 IST)
ഏതു തരത്തിലുള്ള ആവശ്യത്തിന് വേണ്ടുയുള്ള കെട്ടിടങ്ങളുടെ നിർമ്മിതിയാണെങ്കിലും വാസ്തു പ്രകാരം ഒരുക്കണം എന്നത് വളരെ പ്രധാനമാണ്. ഏതു തരത്തിലുള്ള ആവശ്യത്തിനു വേണ്ടിയാണോ കെട്ടിടങ്ങൾ പണിയുന്നത് അതിനനുസരിച്ച രീതിയിൽ വേണം വാസ്തുവും നോക്കാൻ. വാസ്തു നോക്കാതെയുള്ള നിർമ്മാണങ്ങൾ ഒരു പക്ഷേ അകാല മരണത്തിലേക്കു പോലും നയിച്ചേക്കാം.
നിർമ്മിതികളിൽ വാസ്തു ദോഷം ഉണ്ടെന്നു മനസീലാക്കിയാൽ അവ എത്രയും പെട്ടന്ന് തന്നെ ശരിപ്പെടുത്തുകയാണ് വേണ്ടത്. വൈകുംതോറും ദോഷങ്ങളുടെ കാഠിന്യം കൂടി വരും. തെറ്റിയ അളവുകൾ കൃത്യമാക്കിയതിനു ശേഷം മാത്രമേ ഈ നിർമ്മിതികൾ ഉപയോഗിക്കാവു.
വീട്ടിൽ നിർമ്മിക്കുന്ന് കിണറുകൾക്കും സെപ്ടിക് ടാങ്കിനുമെല്ലാം ഈ സ്ഥാനവും അളവും ബാധകമണ് അളവ് തെറ്റി നിർമ്മിക്കുന്ന കിണറുകൾ അകാല മരണത്തിലേക്ക് വരെ നയിച്ചേക്കാം. ദോഷങ്ങൾ പരിഹരിക്കുന്നതിനായി ചിലപ്പോൾ ചിലഭാഗങ്ങൾ പൊളിച്ചു നീക്കേണ്ടതായും ചിലത് കുട്ടിച്ചേർക്കേണ്ടതായും വരും. ഇവ കൃത്യമായി ചെയ്താൽ മാത്രമേ ദോഷങ്ങൾ പരിഹരിക്കപ്പെടു.