കോണിപ്പടികൾ ചിലപ്പോൾ വീടിനു ദോഷകരമാകാം

Sumeesh| Last Updated: ശനി, 17 മാര്‍ച്ച് 2018 (16:23 IST)
വീട് പണിയുമ്പോൾ പല കാര്യങ്ങളും ശ്രധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് കോണിപ്പടികളുടെ സ്ഥാനം. കോണിപ്പാടികൾ പണിയുന്നതിനും ചില ശാസ്ത്രവും സ്ഥാനങ്ങളുമുണ്ട്.

ക്രിത്യമായ സ്ഥാനങ്ങളിലല്ലാത്ത വീടിന് ദോഷകരമാണ്. കോണിപ്പടികൾ പണിയുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം പ്രധാന കവാടത്തിനു നേരെ ഒരിക്കലും കോണിപ്പടികൾ വന്നുകൂടാ എന്നതാണ്. ഇത് അത്യന്തം ദോഷകരമാണെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

മറ്റൊരുകാര്യം കോണിപ്പടികൾ പ്രദക്ഷിണമായി കയറിപ്പോകാവുന്ന തരത്തിലേ ആകാവൂ എന്നതാണ്. അപ്രദക്ഷിണ ദിശയിൽ കോണിപ്പടികൾ പണിയുന്നത് അത്ര ശുഭകരമല്ല.

ഇനി അപ്രദക്ഷിണ ദിശയിലാണ് കോണിപ്പടികൾ പണിതിരിക്കുന്നതെങ്കിൽ പ്രദക്ഷിണ ദിശയിൽ കോണിപ്പടികളെ സമീപിക്കുക എന്നതാണ് ദോഷം ഇല്ലാതാക്കാനുള്ള പോംവഴി. അതേസമയം, വീടിന്റെ നടുവിൽ കോണിപ്പടികൾ പണിയുന്നതിൽ ദോഷമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :