എന്താണ് ‘രാജകോപം’ ?; മാറിയ കാലത്തെ വിശ്വാസങ്ങള്‍ പറയുന്നത്

എന്താണ് ‘രാജകോപം’ ?; മാറിയ കാലത്തെ വിശ്വാസങ്ങള്‍ പറയുന്നത്

 astrology , astro news , raja kopam , belief , jyothisham , രാജകോപം , വിശ്വാസം , ജ്യോതിഷം
jibin| Last Updated: ശനി, 17 മാര്‍ച്ച് 2018 (14:58 IST)
വിശ്വാസങ്ങളുടെ നാടാണ് ഇന്ത്യ. പഴമക്കാരും ആചാര്യന്മാരും പകര്‍ന്നു നല്‍കിയ വിശ്വാസങ്ങള്‍ ഇന്നും തുടര്‍ന്നു പോരുന്നുണ്ട്. ഇതിനൊപ്പം തന്നെ നിരവധി അന്ധവിശ്വാസങ്ങളും നില നില്‍ക്കുന്നുണ്ട്.

നമ്മള്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന പല കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ഇതിലൊന്നാണ് ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറയുന്ന ‘രാജകോപം’ എന്ന വിശ്വാസം.

എന്താണ് രാജകോപമെന്ന് പലരും ചിന്തിക്കുകയും ചോദിച്ചറിയാനും ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്. ചിലരുടെ ജാതകം എഴുതിക്കുമ്പോള്‍ രാജകോപം വരാതെ നോക്കണമെന്ന് അതില്‍ പറയുന്നുണ്ടാകും. അതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്.

പണ്ടു രാജഭരണം നിലനിന്നിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന വാക്കാണ് രാജകോപം എന്നത്. മാറിയ ഇന്നത്തെ കാലത്ത്
സർക്കാരിൽ നിന്നോ മേലധികാരികളിൽ നിന്നോ അനിഷ്ടം ഉണ്ടാകാം എന്നു മാത്രമാണ് ഇതു കൊണ്ട് നിലവിലെ കാലത്ത് അര്‍ഥമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :