1. ആത്മീയം
  2. ജ്യോതിഷം
  3. വാസ്തു
  4. Important things to notice in Kitchen

അടുക്കള പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കല്ലേ

അടുക്കള പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kitchen
സ്വന്തമായൊരു വീടുവയ്‌ക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ ചുമ്മാ ഒരു വീട് പണിതാൽ പോര. വാസ്‌തുശാസ്‌ത്രപ്രകാരം കാര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മാത്രമേ വീട് പണികഴിപ്പിക്കാൻ പാടൂ. വീടിന് കുറ്റിയിടുന്നതുമുതൽ അങ്ങോട്ട് എല്ലാ കാര്യങ്ങളിലും വാസ്‌തു നോക്കുന്നത് ഉത്തമമാണ്.
 
ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. പഴമക്കാർ പറയുന്നതും ഇതുതന്നെയാണ്. വളരെയധികം ശ്രദ്ധിച്ചായിരിക്കണം അടുക്കളയുടെ പണികൾ നടത്തേണ്ടത്. എന്നാൽ ഈ കാലത്ത് നാം വീടിന് പകരം ഫ്ലാറ്റിലും മറ്റുമാണ് താമസം. അതുകൊണ്ടുതന്നെ ഇതിന്റെയൊന്നും പ്രാധാന്യത്തെക്കുറിച്ച് നമുക്ക് അവബോധമുണ്ടായിരിക്കണമെന്നില്ല.
 
എന്നാൽ അടുക്കളയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്നല്ലേ? വാസ്‌തു ശാസ്‌ത്രത്തിൽ പറയുന്നത് അടുക്കള വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തോ തെക്ക് കിഴക്ക് ഭാഗത്തോ ആയിരിക്കണം. അടുക്കളയിലെ ടാപ്പിന്റെയോ കുടിക്കാനുള്ള വെള്ളം വയ്‌ക്കുന്നതിന്റേയോ സ്ഥാനം വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം. തെക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും ഫ്രിഡ്ജ്‌, ഗ്രൈന്റർ‍, അലമാരകള്‍ എന്നിവ വയ്ക്കാൻ അനുയോജ്യമാണ്. സ്റ്റോര്‍ റൂമിനും പ്രത്യേക സ്ഥാനമുണ്ട്. റൂം തെക്ക് കിഴക്ക് ഭാഗത്തോ, കിഴക്ക് അല്ലെങ്കിൽ തെക്ക് കിഴക്കിനും തെക്ക് ഭാഗത്തിനും മദ്ധ്യവുമാകാം. അടുപ്പ്‌ അഥവാ സ്റ്റവ്‌ കിഴക്കോട്ട് തിരിഞ്ഞു നിന്ന് പാകം ചെയ്യാവുന്ന രീതിയിലായിരിക്കണം.
About Writer
Rijisha M.
അടുത്ത ലേഖനം
പിതാവിനോട് കലഹിക്കും, അമ്മയാണിവർക്കെല്ലാം - രോഹിണി നക്ഷത്രക്കാർക്ക് 2018 എങ്ങനെ?