വാസ്തുദോഷമകറ്റാന്‍ മത്സ്യ യന്ത്രം

PRO
വാസ്തു എന്ന സംസ്കൃത പദത്തെ പ്രകൃതി എന്ന് വ്യാഖ്യാനിക്കാം. ശാസ്ത്രമെന്ന് പറയുന്നത് സംവിധാനമെന്നും മനസ്സിലാക്കാം. ചുരുക്കിപ്പറഞ്ഞാല്‍, പ്രകൃതിയുമായുള്ള സൌഹാര്‍ദ്ദപരമായ ബന്ധമാണ് വാസ്തു ശാസ്ത്രം ലക്‍ഷ്യമിടുന്നത്.

വീടുകള്‍ക്കായാലും ഓഫീസുകള്‍ക്കായാലും വാസ്തു ശാസ്ത്രപരമായ പൂര്‍ണത ലഭിക്കണമെന്നില്ല. ഈ അവസരത്തില്‍, വാസ്തു പൂര്‍ണത ലഭ്യമാക്കാനായി വാസ്തു യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

  ഓഫീസുകളിലായാലും വീടുകളിലായാലും മത്സ്യ യന്ത്രം ധനാഗമനത്തെ അനുകൂലിക്കും      
സമ്പത്തിനെ ആകര്‍ഷിക്കുന്ന കുബേര യന്ത്രത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുള്ളത് ശ്രദ്ധിച്ചു കാണുമല്ലോ? അതേപോലെ, സമ്പല്‍സമൃദ്ധി അനുഭവത്തിലാക്കാന്‍ സഹായിക്കുന്ന മറ്റൊരു യന്ത്രമാണ് മത്സ്യയന്ത്രം.

മത്സ്യം കുളം ശുദ്ധിചെയ്യുമ്പോലെ വാസ്തു ദോഷങ്ങളെ അതിജീവിക്കാന്‍ മത്സ്യ യന്ത്രം സഹായിക്കുമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. ഓഫീസുകളിലായാലും വീടുകളിലായാലും മത്സ്യ യന്ത്രം ധനാഗമനത്തെ അനുകൂലിക്കും. ഭഗവാന്‍ മഹാ വിഷ്ണുവിന്‍റെ മത്സ്യാവതാരത്തെയാണ് മത്സ്യ യന്ത്രം ഓര്‍മ്മിപ്പിക്കുന്നത്.

മത്സ്യാവതാരം പൂണ്ട വിഷ്ണു മഹാപ്രളയത്തില്‍ മുങ്ങിപ്പോവാതെ വേദങ്ങളെ സംരക്ഷിച്ച കൂട്ടത്തില്‍ വാസ്തു ശാസ്ത്രവും ഉണ്ടായിരുന്നു എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ വാസ്തു ശാസ്ത്രത്തില്‍ മത്സ്യ യന്ത്രത്തിനുള്ള സ്ഥാനവും വളരെ ഉയര്‍ന്നതാണ്.

PRATHAPA CHANDRAN|
മത്സ്യ യന്ത്രം വാഹനങ്ങളില്‍ സൂക്ഷിക്കുന്നതും ഉത്തമമാണ്. കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യവും സമ്പല്‍ സമൃദ്ധിയും പ്രദാനം ചെയ്യാനും മത്സ്യ യന്ത്രത്തിന്‍റെ സാന്നിധ്യം ഉപയോഗപ്രദമാവുമെന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :