രണ്ടാഴ്ചകൾകൊണ്ട് പോസ്റ്റുമാൻമാർ വീടുകളിലെത്തിച്ചത് 344 കോടി, പദ്ധതി സൂപ്പർഹിറ്റ് !

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 24 ഏപ്രില്‍ 2020 (10:34 IST)
ലോക്‌ഡൗണിൽ ബാങ്കുകളിലെ പണം ആളുകൾക്ക് വീടുകളിൽ എത്തിച്ചു നൽകിയ തപാൽ വകുപ്പിന്റെ പദ്ധതി സൂപ്പർഹിറ്റ്. ഏപ്രിൽ 1 മുതൽ 21 വരെ 344 കോടി രൂപയാണ് തപാൽ വിതരണക്കാർ വിടുകളിൽ എത്തിച്ചുനൽകിയത്. കൃത്യമായി പറഞ്ഞാൽ 3,44,17,55,716 രൂപ. ലോക്‌ഡൗനിൽ പുറത്തിറങ്ങി പണം പിൻവലിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിയ്ക്കുന്നതിനാണ് തപാൽ വകുപ്പ് പദ്ധതി ആരംഭിച്ചത്.

ഉത്തർപ്രദേശാണ് ഇടപാടുകളിൽ മുന്നിൽ, കേരളത്തിന് ഏഴാം സ്ഥാനമാണ്.
93 ബാങ്കുകളിൽനിന്നുമായി ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളിനിന്നുമാണ് പണം പിൻവലിയ്ക്കാനവുക. പണം ആവശ്യമെങ്കിൽ പോസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചാൽ പോസ്റ്റ്മാൻ സാംവിധാനവുമായി വീടുകളിൽ എത്തും. അക്കൗണ്ട് ഉടമയുടെ ഫോണിൽ ലഭിയ്ക്കുന്ന ഓടിപിയുടെ അടിസ്ഥാനത്തിലാണ് പണം പിൻവലിയ്ക്കുന്നത്. ഇതിന് പ്രത്യേകമായ ചാർജുകൾ ഒന്നും ഈടാക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :