1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 718 covid deaths in India

രാജ്യത്ത് കൊവിഡ് മരണം 718 ആയി, രോഗബാധിതർ 23,000 കടന്നു

വാർത്തകൾ
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി, കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേരാണ് രോഗ ബാധായെ തുടർന്ന് മരിച്ചത്. രോഗബാധിതരുടെ എണ്ണം 23,077 ആയി. ഇന്നലെ മാത്രം 1,684 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4,749 പേർ രോഗമുക്തി നേടി.
 
മഹാരഷ്ട്രയിൽ മാത്രം 6,430 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 283 പേർ മഹാരാഷ്ട്രയിൽ രോഗബാധയെ തുടർന്ന് മരിച്ചു. ഗുജറാത്തിൽ 2,624 പേർക്കാണ് വൈരസ് ബധ സ്ഥിരികരിച്ചു. മരണം 112. ഡൽഹിയിൽ 2,376 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേരാണ് ഡൽഹിയിൽ മരണപ്പെട്ടത്. രാജസ്ഥാനില്‍ 1,964 പേര്‍ക്കും, മധ്യപ്രദേശില്‍ 1,699 പേര്‍ക്കും, തമഴ്നാട്ടിൽ 1,683 പേര്‍ക്കും ഉത്തർപ്രദേശില്‍ 1,510 പേര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.   
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
പെട്രോൾ, ഡീസൽ വിലയിൽ നേരിയ മാറ്റം