എടിഎമ്മുകളിൽ ഇനി 2000 രൂപ നോട്ടുകൾ നിറക്കില്ലെന്ന് ഇന്ത്യൻ ബാങ്ക് !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 22 ഫെബ്രുവരി 2020 (19:17 IST)
മാർച്ച് ഒന്നുമുതൽ ഇന്ത്യൻ ബാങ്ക് എടിഎമ്മുകൾ വഴി 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ സാധിക്കില്ലെന്ന് ബാങ്ക് അധികൃതർ. ഇതിന് പകരം 200 രൂപ നോട്ടുകൾ അധികമായി നിറയ്ക്കും എന്ന് ബാങ്ക് വ്യക്തമാക്കി. എടിഎമ്മിൽനിന്നും എടുത്ത രണ്ടായിരം രൂപയുടെ നോട്ടുകൾ മാറ്റി നൽകണം എന്ന് ആവശ്യപ്പെട്ട് ആളുകൾ ബങ്കിനെ സമീപിക്കുന്നത് പതിവായതോടെയാണ് ബാങ്കിന്റെ നടപടി.

2000 രൂപയ്ക്ക് പകരം തുല്യമായ നോട്ടുകൾ ആവശ്യപ്പെട്ടാണ് ഇടപടുകാർ ബാങ്കിനെ സമിപിക്കുന്നത്. ഈ അവസ്ഥ ഒഴിവാക്കാനാണ് രണ്ടായിരം രൂപ നോട്ടുകൾ എടിഎമ്മിൽ നിറയ്ക്കേണ്ട എന്ന തീരുമാനത്തിലേക്ക് ഇന്ത്യൻ ബാങ്ക് എത്തിയത് എന്ന് അധികൃതർ പറയുന്നു. രാജ്യത്തെ ഒരു പ്രമുഖ ബാങ്ക് 2000 രൂപ നോട്ടുകൾ എ‌ടിഎമ്മുകളിൽന്നും പിൻവലിക്കാൻ തീരുമാനമെടുത്തതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2000ത്തിന്റെ വ്യജ നോട്ടുകൾ വർധിയ്ക്കുന്നു എന്നാണ് ഇതിന് കാരണമായി വിലയിരുത്തിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :