ഉത്തർപ്രദേശിലെ സ്വർണ നിക്ഷേപം: മൂല്യം 12 ലക്ഷം കോടിയോളം, ഉടൻ ഖനനം ആരംഭിക്കും !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 22 ഫെബ്രുവരി 2020 (16:33 IST)
ലക്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി കണ്ടെത്തിയ സ്വര്‍ണ്ണ നിക്ഷേപങ്ങൾക്ക് 12 ലക്ഷം കോടിയോളം മൂല്യം വരുമെന്ന് അനുമാനം. ഉത്തർപ്രദേശിലെ സോൺഭദ്ര ജില്ലയിലെ സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. സോൺപഹാഡിയിൽ 2944 ടണും ഹാര്‍ഡിയില്‍ 650 ടണും സ്വര്‍ണ നിക്ഷേപം ഉണ്ടെന്നാണ് അനുമാനം.

ഇന്ത്യയുടെ ഗോൾഡ് റിസർവിന്റെ അഞ്ച് മടങ്ങോളം വലിപ്പമുണ്ട് കണ്ടെത്തിയ സ്വർണ നിക്ഷേപത്തിന്. സ്വർണഘനിയുടെ വലിപ്പം അളന്ന് ജിയോടാഗിങ് നടത്തുന്നതിനായി സംസ്ഥാന മൈനിങ് ഡിപ്പാർട്ട്മെന്റ് നടപടി ആരംഭിച്ചിരുന്നു വ്യഴാഴ്ച പ്രദേശങ്ങൾ സന്ദർശിച്ച ഏഴംഗ സംഘം റിപ്പോർട്ട് ശനിയാഴ്ച ജിയോളജി അധികൃതർക്ക് കൈമാറും.

ഭൂമിയുടെ പ്രത്യേകത കാരണം പ്രദേശങ്ങളിൽനിന്നും സ്വർണം കുഴിച്ചെടുക്കുക താരതമ്യേന എളുപ്പമായിരിക്കും എന്നാണ് അധികൃതർ പറയുന്നത് അതിനാൽ സ്വർണം ഖനം ചെയ്യുന്നതിന് വലിയ ചിലവ് വ്ന്നേക്കില്ല. പ്രദേശത്ത് സര്‍വേ നടപടികൾ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാൽ ഉടൻ പ്രദേശത്ത് ഖനനം ആരംഭിക്കും എന്ന് അധികൃതർ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :