നെൽ കർഷകർക്ക് ആശ്വാസം; കുടിശിക ഉടൻ നൽകും

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 26 ഫെബ്രുവരി 2020 (16:13 IST)
നെൽ കർഷകർക്ക് ആശ്വാസമായി മന്ത്രി വി എസ് സുനിൽ കുമാറിന്റെ വാക്കുകൾ. നെൽ കർഷകർക്ക് പി ആർ എസ് മുഖേന ലഭിക്കാനുള്ള 203 കോടി രൂപ ഉടൻ നൽകും. ഇക്കാര്യത്തിൽ തീരുമാനമായതായി മന്ത്രി അറിയിച്ചു.

സംസ്ഥാനതല ബാങ്കേഴ്സ് കമ്മിനി പ്രതിനിധികളുമായി നടത്തിയ ഉന്നതതല യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് വിശദവിവരം പങ്കുവെയ്ക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വർഷം ഇതുവരെ 544 കോടി രൂപയുടെ നെല്ല് സംഭരണമാണ് സപ്ലൈകോ മുഖേന നടന്നത്.

ഇതിൽ 341 കോടി കർഷകർക്ക് നൽകി കഴിഞ്ഞു. ഈ സീസണിലെ കൊയ്ത്തു നടക്കുന്ന അവസരത്തിൽ ബാക്കി തുകയും കർഷകർക്ക് നൽകുന്നതായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :