അനുബന്ധ വാര്‍ത്തകള്‍
- Budget 2021: ആരോഗ്യ മേഖലയ്ക്ക് 64,180 കോടിയുടെ പ്രത്യേക പാക്കേജ്, കൊവിഡ് വാക്സിന് 35,000 കോടി
- Budget 2021 LIVE: ബജറ്റ് അവതരണം ആരംഭിച്ചു: പ്രതിഷേധ ശബ്ദമുയർത്തി പ്രതിപക്ഷം
- Budget 2021: ചരിത്രത്തിൽ ആദ്യം, ഇത്തവണ ബജറ്റ് അവതരണം പൂർണമായും പേപ്പർലെസ്
- Budget 2021: കയ്യിൽ ബജറ്റുമായി നിർമ്മല സീതാരാമൻ, ധനമന്ത്രാലയത്തിൽനിന്നും പാർലമെന്റിലേയ്ക്ക്
- Budget 2020: സെൻസെക്സിൽ വൻ ഇടിവ്
Budget 2021: കേരളത്തിന് 65000 കോടി രൂപയുടെ റോഡുകള്‍
കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുകയാണ്. ഇത്തവണ കേരളത്തിനും ബംഗാളിനും ബജറ്റില്‍ ഊന്നല്‍ നല്കി. കേരളത്തിന് 65000 കോടി രൂപയുടെ റോഡുകള്‍. 600 കിലോമീറ്റര്‍ മുംബൈ കന്യാകുമാരി പാത. മധുര - കൊല്ലം ഉള്‍പ്പടെ തമിഴ്നാട്ടിലെ ദേശീയപാതാ വികസനത്തിന് 1.03 ലക്ഷം കോടി രൂപ.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ തുടരും. വാക്സിന് ഗവേഷണത്തിനും വികസനത്തിനും 35000 കോടി രൂപ.
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സ്വമേധയാ ഒഴിവാക്കാനുള്ള പദ്ധതി. ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടി.
42 നഗരങ്ങളില്‍ ശുദ്ധവായു ഉറപ്പാക്കാന്‍ 2217 കോടി രൂപ അനുവദിച്ചു. 141678 കോടി രൂപയുടെ സ്വച്ഛ് ഭാരത് മിഷന് രണ്ടാം ഘട്ടം. ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. രണ്ട് വാക്സിനുകള്‍ കൂടി ഉടന്‍ എത്തും.