തോമോശ്ലീഹ മിനിസ്‌ക്രീനിലേക്ക്

WDFILE
ഐതിഹ്യ കഥകള്‍ ആസ്വദിക്കുവാന്‍ ചാനല്‍ ആസ്വാദകര്‍ക്ക് പ്രത്യേക ഇഷ്‌ടമാണ്. കടമറ്റത്ത് കത്തനാര്‍, ശ്രീഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകള്‍ പ്രേഷക പ്രീതി പിടിച്ചു പറ്റിയവയാണ്.

യേശുവിന്‍റെ പ്രന്ത്രണ്ട് ശിഷ്യരില്‍ പ്രധാനിയായ തോമോശ്ലീഹയാണ് ഇന്ത്യയില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചതെന്ന് വിശ്വസിക്കുന്നു. തോമോശ്ലീഹയുടെ അദ്‌ഭുത കഥകള്‍ പരമ്പര രൂപത്തില്‍ ആസ്വാദകര്‍ക്ക് എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഏഷ്യാനെറ്റ്.

തോമാശ്ലീഹ കേരളത്തില്‍ എത്തിയ കാലഘട്ടവും വര്‍ത്തമാന കാലവും സമന്വയിപ്പിച്ച് മലയാറ്റൂര്‍ മുത്തപ്പന്‍ എന്ന പേരിലും ഖ്യാതി നേടിയ തോമാശ്ലീഹയുടെ കഥ ശ്രീമൂവിസാണ് അവതരിപ്പിക്കുന്നത്. സംവിധാനം കണ്ണന്‍ താമരക്കുളമാണ്.

WEBDUNIA|
ദിനേശ് പള്ളത്തിന്‍റെ തിരക്കഥയ്‌ക്ക് മാത്യൂസ് കൂനമ്മാവും സിനാജ് ശ്രീധറും ചേര്‍ന്ന് സംഭാഷണം രചിക്കുന്നു. സായ്‌കുമാര്‍,രാജന്‍ പി ദേവ്, ടോണി,ടിപി മാധവന്‍ എന്നിവര്‍ അഭിനയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :