പ്രേക്ഷകരെ നിരാശയിലാക്കി പേളി, ഇനി എപ്പോഴെന്ന് ആരാധകർ!

പ്രേക്ഷകരെ നിരാശയിലാക്കി പേളി, ഇനി എപ്പോഴെന്ന് ആരാധകർ!

Rijisha M.| Last Modified ചൊവ്വ, 8 ജനുവരി 2019 (11:31 IST)
പ്രേക്ഷരുടെ പ്രിയപ്പെട്ട അവതാരകരിൽ മുൻനിരയിൽ തന്നെയാണ് പേളി മാണിയുടെ സ്ഥാനം. സ്വതസിദ്ധമായ അഭിനയശൈലിയുമായി മുന്നേറുകയാണ് ഈ താരം. അവതരണം മാത്രമല്ല അഭിനേത്രിയായും ഗായികയായുമൊക്കെ താരമെത്തിയിരുന്നു.

മലയാളം ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ മനസ്സിനെ ആഴ്‌ന്നിറങ്ങി സ്‌പർശിച്ച താരം കൂടിയാണ് പേളി. മഴവിൽ മനോരമയിലെ ഡി 4ൽ അവതാരകയായെത്തി പ്രേക്ഷകരെ രസിപ്പിച്ചതുകൊണ്ടുതന്നെ ഡി 5ലും പേളി മാണി എത്തും എന്നുതന്നെയാണ് പ്രേക്ഷകർ കരുതിയത്.

എന്നാല്‍ അവതാരകയായി താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്. ആരാധകരിലൊരാളാണ് അവതാരകയായി എത്തുന്നതിനെക്കുറിച്ച്‌ ചോദിച്ചത്. താനില്ലെന്നും പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നുമായിരുന്നു താരത്തിന്റെ മറുപടി.

താരത്തിന്റെ മറുപടിയില്‍ ആരാധകര്‍ നിരാശരാണ്. എന്നാൽ ഇനി എപ്പോഴാണ് അവതാരികയായി പേളിയെ കാണാൻ കഴിയുക എന്നതാണ് ആരാധകരിൽ മിക്കവരുടേയും സംശയം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :