‘സ്വാമി അയ്യപ്പന്‍’ തുടരുന്നു

swami
FILE
മലയാളിയുടെ മനസില്‍ ഭക്തിയുടെ നിറവുമായി ചേക്കേറിയ സ്വാമി അയ്യപ്പന്‍ പരമ്പര സം‌പ്രേക്ഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയാറാവുന്നു. കഴിഞ്ഞ വൃശ്ചികം ഒന്നിനാണ് പരമ്പര സമ്പ്രേക്ഷണം ചെയ്യാന്‍ ആരംഭിച്ചത്. ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്‍റെ കഥ പറയുന്ന ഈ പരമ്പര സാങ്കേതികമായും ഏറെ മുന്നില്‍ നില്‍ക്കുന്നു.

പരമശിവന്‍റേയും മോഹിനിയുടേയും പുത്രനായി ജനിച്ച അയ്യപ്പനെ പന്തളം രാജാവ് സ്വന്തം പുത്രനായി വളര്‍ത്തി. രാജ്യത്തിലെ ജനങ്ങളുടെ നന്‍‌മക്കായി പ്രവര്‍ത്തിച്ച അയ്യപ്പന്‍റെ അവതാര ഉദ്ദേശ്യം മഹിഷാസുരന്‍റെ സഹോദരിയായ മഹിഷിയെ വധിക്കുക എന്നതായിരുന്നു. അവതാര ലക്‍ഷ്യ പൂര്‍ത്തീകരണത്തിനായി സൃഷ്ടിക്കപ്പെട്ട സംഭവ പരമ്പരകളുടെ ഭാഗമായി വനത്തിലെത്തുന്ന അയ്യപ്പന്‍ മഹിഷിയെ വധിക്കുന്നു.

അയ്യപ്പന്‍റെ ജന്മം തൊട്ട് ഭഗവാന്‍ കടന്നു വന്ന ഓരോ മുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷകനെ നയിക്കുകയാണ് ‘സ്വാമി അയ്യപ്പന്‍’ എന്ന പരമ്പര. അയ്യപ്പ ചരിതത്തോടൊപ്പം തന്നെ മനുഷ്യ സ്വഭാവത്തേയും അവന്‍റെ നന്‍‌മ തിന്‍‌മകളേയും വ്യക്തമായി പ്രതിപാദിക്കുന്ന ഉപകഥകളും വളരെ മനോഹരമായി പരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

WEBDUNIA|
ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നാണ് ‘സ്വാമി അയ്യപ്പന്‍‘ സം‌പ്രേക്ഷണം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :