ഹൃദയബന്ധങ്ങളുടെ കഥയുമായി ‘രാഖി’

rakhi
FILEFILE
ഏക സഹോദരിയായ രാജാനന്ദിനിയെ ബല്‍‌രാജ് രജ്നി എന്ന് വാത്സല്യത്തോടെ വിളിക്കുമ്പോള്‍ ഭായ്‌രാജ എന്നു വിളികേട്ടുക്കൊണ്ട് തന്‍റെ മുത്ത ജ്യേഷ്ഠന്‍റെ അടുത്തേക്ക് രജ്നി ഓടിയെത്തും. ഭായ്‌രാജയുടെ വാക്കുകള്‍ അവള്‍ക്ക് ദൈവതുല്യമാണ്. ബല്‍‌രാജിനാണെങ്കിലൊ തന്‍റെ അനിയത്തിയുടെ സന്തോഷമാണ് എല്ലാത്തിലും വലുത്.

വളരെ ചെറുപ്പത്തിലെ അമ്മ മരിക്കുകയും അച്ഛന്‍ ഉപേക്ഷിച്ച് പോവുകയും ചെയ്തതോടെ ഇളയ സഹോദരങ്ങളായ അംബറിനേയും രജ്‌നിയേയും സംരക്ഷിക്കേണ്ട് ചുമതല ബെല്‍രാജിനായി. നിറഞ്ഞ സന്തോഷത്തോടെ തന്നെ ആ ഉത്തരവാദിത്വം ബെരാജ് ഏറ്റെടുത്തു. എന്നാല്‍ അംബര്‍ ചേട്ടനോടും അനിയത്തി രജ്നിയോടും എപ്പോഴും ഒരകല്‍ച്ച കാണിച്ചിരുന്നു.

അംബറിന്‍റെ ഈ സ്വഭാവത്തെ മാറ്റിയെടുക്കാന്‍ രജ്നി എപ്പോഴും ശ്രമിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും സഹോദരങ്ങളെ സ്നേഹിക്കാനുള്ള മനസ് അംബറില്‍ ഉണ്ടയില്ല. രജ്നിയുടെ ഭായ്‌രാജയാകട്ടെ കഠിന പരിശ്രമത്തിലൂടെ മില്ലുകളും വ്യവസായശാലകളും സ്വന്തമാക്കി. അവയ്ക്കെല്ലാം തന്‍റെ പ്രിയ സഹോദരി രാജ്നന്ദിനിയുടെ പേര്‍ നല്‍കുകയും ചെയ്തു.

ബെല്‍‌രാജ് ഒരു തീരുമാനമെടുത്തിരുന്നു. കുഞ്ഞുപെങ്ങള്‍ രജ്നിക്ക് സന്തോഷകരമായ ഒരു കുടുംബ ജീവിതം ഉണ്ടാക്കുന്നതു വരെ തന്‍റെ ഇഷ്ടങ്ങള്‍ മാറ്റി വയ്ക്കുക. ബല്‍‌രാജിന്‍റെ ആഗ്രഹപ്രകാരം രജ്നിയുടെ വിവാഹം കഴിയുംമ്പോള്‍ ബല്‍‌രാജിന് തന്‍റെ പ്രിയ സഹോദരിയെ നഷ്ടമാവുമോ...? ഭര്‍ത്താവും കുടുംബവും വരുന്നതോടെ രജനിക്ക് ഭായ്‌രാജിനെ പഴയപോലെ സ്നേഹിക്കാനാവാതെ വരുമൊ....?

WEBDUNIA|
ഒരു സ്ത്രീക്ക് ഭര്‍ത്താവിനോടുള്ള കടമയും പൊന്നുപോലെ സംരക്ഷിച്ചിരുന്ന സഹോദരനോടുള്ള സ്നേഹവും തമ്മില്‍ ഒത്തു പോവാതെ വരുമൊ...? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് സീ ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ‘രാഖി’ എന്ന പരമ്പര. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഉച്ചയ്ക്ക് 1.30 നാണ് ഈ പരമ്പര സീ ടെലിവിഷന്‍ സം‌പ്രേക്ഷണം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :