ചാനല്‍ മത്സരം മുറുകുന്നു, ‘മാതൃഭൂമി ന്യൂസ്’ തുടങ്ങി

തിരുവനന്തപുരം| WEBDUNIA|
PRO
മാതൃഭൂമിയുടെ ടെലിവിഷന്‍ ചാനലായ 'മാതൃഭൂമി ന്യൂസ്’ ആരംഭിച്ചു. ബുധനാഴ്ച രാവിലെ 10.30ന് മാതൃഭൂമി ന്യൂസില്‍ നിന്നുള്ള ആദ്യ വാര്‍ത്താ ബുള്ളറ്റിന്‍ സം‌പ്രേക്ഷണം ചെയ്തു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറും മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രനും ചേര്‍ന്നാണ് ചാനല്‍ സം‌പ്രേക്ഷണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ടീമാണ് മാതൃഭൂമി ന്യൂസിനെ നയിക്കുന്നത്. മറ്റ് പല ചാനലുകളില്‍കൂടി പ്രേക്ഷകര്‍ക്ക് സുപരിചിതരായ പ്രമുഖ വാര്‍ത്താ അവതാരകരും റിപ്പോര്‍ട്ടേഴ്സും മാതൃഭൂമിയില്‍ സമ്മേളിച്ചിട്ടുണ്ട്. വേണു ബാലകൃഷ്ണന്‍, മാര്‍ഷല്‍ സെബാസ്റ്റിയന്‍, ജോര്‍ജ്ജ് പുളിക്കന്‍, മഹേഷ് ചന്ദ്രന്‍, അപര്‍ണ കുറുപ്പ്, ശ്രീകല തുടങ്ങിയ പ്രമുഖരെ മാതൃഭൂമിയില്‍ ഇനി കാണാം.

വാര്‍ത്തകള്‍ക്കും വാര്‍ത്താ പരിപാടികള്‍ക്കും ചര്‍ച്ചകള്‍ക്കും പുറമേ ആകര്‍ഷകമായ ഒട്ടേറെ പരിപാടികള്‍ മാതൃഭൂമി ന്യൂസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡയല്‍ 100, ആ വഴിത്താരയില്‍ തുടങ്ങിയവ ഉദാഹരണം.

സാങ്കേതികമികവും പ്രൊഫഷണലുകളുടെ സാന്നിധ്യവും സാമൂഹിക - രാഷ്ട്രീയ വിഷയങ്ങളില്‍ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അവതരണശൈലിയും മാതൃഭൂമി ന്യൂസിനെ മലയാളികളുടെ പ്രിയപ്പെട്ട വാര്‍ത്താചാനലാക്കി മാറ്റുമെന്ന് പ്രതീക്ഷിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :