ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു. മാതൃഭൂമി ആരംഭിക്കുന്ന പുതിയ ന്യൂസ് ചാനലിന്‍റെ എഡിറ്ററായി പോകുന്നതിനാണ് രാജിവച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റിലെ ഏറ്റവും പ്രമുഖനായ മാധ്യമപ്രവര്‍ത്തകനാണ് ഉണ്ണി ബാലകൃഷ്ണന്‍. അദ്ദേഹത്തിന്‍റെ ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിഷയത്തിലെ മൂര്‍ച്ചയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് വേറിട്ടുനിന്നു. പിന്നീട് ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ആസ്ഥാനത്തേക്ക് ഉണ്ണി മാറി.
രാഷ്ട്രീയ - സാമൂഹിക രംഗങ്ങളിലെ പ്രമുഖരുമായി ഉണ്ണി ബാലകൃഷ്ണന്‍ നടത്തുന്ന അഭിമുഖ പരിപാടി ‘പോയിന്‍റ് ബ്ലാങ്ക്’ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചോദ്യം ചോദിക്കുന്നതിലെ കൃത്യതയും സൂക്ഷമതയും കൊണ്ട് സമീപകാലത്ത് ഏറ്റവും ജനപ്രിയമായ വാര്‍ത്താപരിപാടിയായിരുന്നു ഇത്.
പോയിന്‍റ് ബ്ലാങ്ക് വന്‍ വിജയമാകുകയും ഉണ്ണി ബാലകൃഷ്ണന്‍ ഏഷ്യാനെറ്റിന്‍റെ മുഖമാകുകയും ചെയ്ത സാഹചര്യത്തിലാണ് മാതൃഭൂമിയില്‍ നിന്ന് ഓഫര്‍ എത്തുന്നത്. എന്തായാലും ഉണ്ണിയുടെ അസാന്നിധ്യം ഏഷ്യാനെറ്റിന് കനത്ത തിരിച്ചടിയാണ്. ഉണ്ണി ബാലകൃഷ്ണന് പകരം പോയിന്‍റ് ബ്ലാങ്ക് ഇപ്പോള്‍ അവതരിപ്പിക്കുന്നത് മഞ്ജുഷ് ഗോപാല്‍ ആണ്.