മോഹൻലാൽ അവതാരകനായതുകൊണ്ടൊന്നും മലയാളികളുടെ മനസ്സ് മാറില്ല; ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസിന് വൻ തിരിച്ചടി

ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസിന് വൻ തിരിച്ചടി

Rijisha M.| Last Modified ശനി, 7 ജൂലൈ 2018 (08:40 IST)
ജൂൺ 24 ഞായറാഴ്‌ചയാണ് ബിഗ് ബോസ് മലയാളം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. അവതാരകനായി എത്തിയപ്പോൾ എല്ലാവരും കരുതിയത് ഏറ്റവും റേറ്റിംഗ് കൂടിയ ചാനൽ പ്രോഗ്രാം ഇതായിരിക്കുമെന്നാണ്. എൻനാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റി.

പതിനാറ് സെലിബ്രിറ്റികൾ മത്സരാർത്ഥികളായെത്തുന്ന പരിപാടിയ്‌ക്കായി പ്രേക്ഷകർ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാൽ സംപ്രേഷണം തുടങ്ങി ആദ്യ ആഴ്‌ചയിൽ പോലും പരിപാടിക്ക്, ടെലിവിഷന്‍ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജന്‍സി 'ബാര്‍ക്' റേറ്റിംഗിന്റെ ആദ്യ അഞ്ച് സ്ഥാനങ്ങളിലിടം നേടാന്‍ കഴിഞ്ഞിട്ടില്ല. ടെലിവിഷന്‍ പരിപാടികളുടെ റേറ്റിംഗ് അളക്കുന്ന ദേശീയ ഏജന്‍സിയാണ് ബാര്‍ക്.

എന്നാൽ ഏഷ്യാനെറ്റിലെ തന്നെ മറ്റ് സീരിയലുകൾ തന്നെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളും കൈയടക്കിയിരിക്കുന്നത്. 44 കോടി ബജറ്റിലൊരുങ്ങിയ ബിഗ് ബോസിന് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറാന്‍ സാധിച്ചിട്ടില്ലെന്നാണ് ബാര്‍ക് റേറ്റിംഗ് സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :