1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlals new malayalam movie

മോഹൻലാലിനും സൂര്യയ്‌ക്കുമൊപ്പം ആര്യയും; കെ വി ആനന്ദ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

മോഹൻലാലിനും സൂര്യയ്‌ക്കുമൊപ്പം ആര്യയും; കെ വി ആനന്ദ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

മോഹൻലാൽ
സൂര്യയും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന കെ.വി ആനന്ദ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ നടന്‍ ആര്യയുമെന്ന് റിപ്പോർട്ടുകൾ. അതേസമയം, വില്ലന്‍ വേഷത്തിലാണ് ആര്യ എത്തുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ആരംഭിച്ചു.
 
സിനിമയില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നത് നാല് ഗെറ്റപ്പുകളിലാണ്. മോഹന്‍ലാല്‍ നെഗറ്റീവ് ടച്ചുള്ള രാഷ്ട്രീയക്കാരനായിട്ടാണ് എത്തുന്നതെന്നും സൂചനയുണ്ട്. ബോളിവുഡ് നടന്‍ ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. അയൻ‍, കോ, മാട്രാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ കെ വി ആനന്ദാണ് ചിത്രത്തിന്റെ സംവിധായകൻ. 
 
സൂപ്പർഹിറ്റ് ചിത്രമായ 'ജില്ല'യ്‌ക്ക് ശേഷം മോഹൻലാൽ വേഷമിടുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതകൂടി ഇതിനുണ്ട്. സിനിമയുടെ ബജറ്റ് നൂറു കോടിയാണ്. യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അടുത്ത ലേഖനം
മമ്മൂട്ടിയെ കടത്തിവെട്ടി ദുൽഖർ സൽമാൻ!