ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 12 മാര്‍ച്ച് 2020 (13:01 IST)
ബിഗ് ബോസ് ഹൌസിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രി ആയിരുന്നു
ദയ അശ്വതിയും ജസ്ല മാടശേരിയും. ഇതിൽ ജസ്ല അടുത്തിടെ പുറത്തായിരുന്നു. നിലവിൽ ദയ ഹൌസിനകത്തുണ്ട്. ആദ്യദിവസങ്ങളിൽ രജിത് കുമാറിനൊപ്പമായിരുന്നു ദയ നിലയുറപ്പിച്ചിരുന്നത്.
എന്നാൽ, പോകപ്പോകെ ദയ രജിതിനെ ശത്രുപക്ഷത്ത് നിർത്തുകയായിരുന്നു. ഒരു വ്യക്തിയെ മാനസികമായി തളർത്താൻ കഴിയുന്നത് ഇരുവരും പരസ്പരം ചെയ്തുവന്നു. രണ്ടാമത് തിരിച്ചെത്തിയ ദയയെ അടുപ്പിക്കാൻ രജിത് തയ്യാറായില്ല. അമൃതയും അഭിരാമിയും ഇതിനോടകം ദയയുടെ സ്ഥാനം കൈയ്യേറിയിരുന്നു.
ആദ്യകാലത്ത് ആരും കൂടെയില്ലായിരുന്നത് കൊണ്ടാണ് രജിത് ദയയെ അടുപ്പിച്ചത്. എന്നാൽ, സുജോയും രഘുവും സഹോദരിമാരും എത്തിയതോടെ രജിത് ദയയെ പൂർണമായും ഒഴിവാക്കി. ഇത് ദയയെ വിഷമിപ്പിക്കുകയും രജിതിനെതിരെ പരസ്യമായി പ്രതികരിക്കാനും ദയയെ പ്രേരിപ്പിച്ചു. എന്നാൽ, കുറച്ച് ദിവസങ്ങളായി ദയ കാണിക്കുന്നത് ഓവറല്ലേ എന്ന് പ്രേക്ഷകർക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്.
രേഷ്മയുടെ കണ്ണിൽ മുളക് തേച്ച് പുറത്തായ രജിത് കുമാറിനെ ഓർത്ത് വിഷമത്തിലാണ് ഹൌസിലെ എല്ലാവരും. ഏവരുടെയും സംസാരം രജിതിനെ കുറിച്ച് തന്നെയാണ്. എന്നാൽ, ദയയുടെ വാക്കുകളും പെരുമാറ്റവും വല്ലാതെ ഓവറാകുന്നുവെന്ന് ആരാധകർ പറയുന്നു.
‘എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയില്ലേ?, ഞാൻ തനിച്ചായില്ലേ?’ എന്ന് ചോദിച്ചായിരുന്നു ദയയുടെ കരച്ചിൽ. കഴിഞ്ഞ ദിവസം ഇതെല്ലാം ഓർത്താകാം ദയയ്ക്ക് നെഞ്ച് വേദന അനുഭവപ്പെടുകയും ചെയ്തിരുന്നു.
രജിത് കുമാറിന്റെ പാവക്കുട്ടിയെ കെട്ടിപ്പിടിച്ചായിരുന്നു ദയയുടെ കരച്ചിൽ. രജിതിന്റെ പെട്ടി റെഡിയാക്കിയപ്പോൾ പാവക്കുട്ടിയെ തരില്ലെന്ന് ദയ പലയാവർത്തി പറഞ്ഞിരുന്നു. പിന്നീട് മറ്റുള്ളവരുടെ നിർബന്ധപ്രകാരമായിരുന്നു അതിനെ വിട്ട് നൽകിയത്.