‘രേഷ്മയ്ക്ക് പലകാര്യങ്ങളിലും എന്നേക്കാൾ അറിവുണ്ട്, ഇനി ഞാൻ ജീൻസ് ഇടും, സിനിമ കാണും‘; തന്നിലെ മാറ്റങ്ങൾ തുറന്നു സമ്മതിച്ച് രജിത് കുമാർ

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 10 മാര്‍ച്ച് 2020 (14:25 IST)
ബിഗ് ബോസ് ഹൌസിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് രജിത് കുമാർ. അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിൽ മിടുക്കനായിരുന്നു രജിത് കുമാർ. എന്നാൽ, ഹൌസിനുള്ളിൽ എത്തിയതിനു ശേഷം രജിത് കുമാറിന്റെ പ്രേക്ഷകപ്രീതി വർധിക്കുകയായിരുന്നു ഉണ്ടായത്.

ഇപ്പോഴിതാ, ഹൌസിനുള്ളിലേക്ക് വന്നതിനു ശേഷം താന്‍ സ്വന്തം ജീവിതത്തിലും കാഴ്ചപ്പാടുകളിലും ചില മാറ്റങ്ങൾ വരുത്തിയത് തുറന്നുപറയുകയാണ് രജിത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ആണ് താരത്തിന്റെ തുറന്നുപറച്ചിൽ ഉണ്ടായത്. ദേവയാനിയുടെയും, ഖജന്റെയും അസുരന്മാരുടെയും കഥ അമൃതയോടും രേഷ്മയോടും പറയുകയായിരുന്നു രജിത് കുമാർ.

എന്റെ പാദം നമസ്‌കരിക്കൂ.. എന്ന് പറഞ്ഞാല്‍ രേഷ്മ രണ്ട് വട്ടം ആലോചിക്കും, ഇരുപത് വട്ടം ആലോചിക്കും. പക്ഷേ അമൃത എന്നോട് രേഷ്മയുടെ പാദം തൊട്ട് തൊഴാന്‍ പറഞ്ഞാൽ ഞാന്‍ തൊട്ടുതൊഴുതിട്ടേ നീ അറിയത്തുള്ളൂ.. എന്ന് പറഞ്ഞ രജിത് രേഷ്മയുടെ കാലിൽ തൊട്ടു തൊഴുതു.

ഇതിനു ശേഷമാണ് ഹൌസിനു പുറത്തിറങ്ങി കഴിഞ്ഞാൽ തന്റെ ജീവിതത്തിൽ താൻ വരുത്താൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് രജിത് ഇരുവരോടും പറയുന്നത്. " ഫാഷന്‍ ഡിസൈനിംഗ് ഉള്‍പ്പെടെ എനിക്ക് അറിയാന്‍ പാടില്ലാത്ത പല മേഖലകളിലും ഈ കുട്ടിക്ക് അറിവുണ്ട്. അതുകൊണ്ടുതന്നെ ഇതിനു ഈ കുട്ടി അർഹിക്കുന്നു എന്നാണ് രജിത് രേഷ്മയോട് പറയുന്നത്.

"മുന്‍പ് ഞാൻ എന്തോ ആണെന്ന തോന്നൽ ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. എല്ലാം കുളമായപ്പോൾ, എല്ലാം പൊട്ടി തകർന്നപ്പോൾ ആണ് ആ തോന്നൽ മാറിയത്. അത്യാര്‍ത്തിയോടെയും സ്വാര്‍ഥതയോടെയും പഠിച്ചതും നേടിയെടുത്തതുമെല്ലാം പൊട്ടിപ്പൊളിഞ്ഞപ്പോഴേയ്ക്ക് അത് പോയി'. ഇപ്പൊ ഞാൻ ജീവിതം ആസ്വദിക്കാൻ പഠിച്ചു. ഞാന്‍ എന്നില്‍ത്തന്നെ മാറ്റം വരുത്തി. ഇനി പുറത്തിറങ്ങുമ്പോഴേക്ക് ഞാന്‍ ജീന്‍സ് ഒക്കെ ഇടും. ഷര്‍ട്ട് ഇടും. കളര്‍ ഇടും. കറങ്ങാന്‍ പോകും. കാര്യങ്ങള്‍ കാണാന്‍ പോകും. സിനിമ കാണാന്‍ പോകും‘ രജിത് കുമാര്‍ പറഞ്ഞുനിര്‍ത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :