‘ലക്ഷത്തോളം വരുന്ന ആളുകൾ ഉള്ള വേട്ട പട്ടി ഗ്യാങ്, സമൂഹത്തിൽ നിന്ന് തുടച്ചു നീക്കേണ്ട മാലിന്യം’ ; രജിത് കുമാറിനും ഫാൻസിനും എതിരെ യുവാവിന്റെ കുറിപ്പ്

ചിപ്പി പീലിപ്പോസ്| Last Updated: ശനി, 14 മാര്‍ച്ച് 2020 (12:21 IST)
ബിഗ് ബോസ് സീസൺ 2 വിൽ ഉള്ള മത്സാരാർത്ഥികളിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് ഡോ. രജിത് കുമാർ. വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയാണ് ഇയാൾ ബിഗ് ബോസിലെത്തിയത്. ഹൌസിലെ മറ്റ് മത്സരാർത്ഥികളുടെ ആരാധകൂട്ടം അവരുടെ ഇഷ്ടതാരത്തിനായി പ്രൊമോഷൻ നടത്തുകയും വോട്ട് ചെയ്യുകയും മാത്രം ചെയ്ത് സമാധാനപരമായി മുന്നോട്ട് പോകുന്നു.

എന്നാൽ, രജിത് കുമാറിന്റെ ഫാൻസ് കൂട്ടം ഇതിനു വിപരീതമാണ്. എതിർക്കുന്നവരെ ആക്രമിച്ചും തെറിവിളിച്ചും അസഭ്യം പറഞ്ഞും മാത്രമാണ് ഇവർക്ക് ശീലം. മറ്റ് മത്സരാർത്ഥികളെ ആരോഗ്യപരമായ ഭാഷയിൽ എതിർക്കാം, പ്രതികരിക്കാം. എന്നാൽ വളരെ മ്ലേച്ഛമായ രീതിയിലാണ് ഇക്കൂട്ടർ മറ്റ് മത്സരാർത്ഥികളേയും പുറത്ത് രജിതിനെ എതിർക്കുന്നവരേയും കാണുന്നത്.

ഫുക്രുവിനേയും മഞ്ജുവിനേയും ചേർത്ത വൃത്തികെട്ട നിരവധി ട്രോളുകളും കമന്റുകളുമായിരുന്നു ഇക്കൂട്ടർ പ്രചരിപ്പിച്ചത്. ഇപ്പോഴിതാ, എന്തുകൊണ്ടാണ് ഇത്തരക്കാർക്ക് രജിത് ഒരു ‘ഒരേയൊരു രായാവ്’ ആകുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് ഫേസ്ബുക്കിൽ ശ്രദ്ധേയമാകുന്നത്. ഫെയ്സ്ബുക്കിൽ ലക്ഷത്തോളം വരുന്ന ഗ്രൂപ്പ് മെംബേഴെസ് ഉള്ള വേട്ട പട്ടി ഗ്യാങ് ഉള്ളതും ഒന്നും ഒട്ടും അത്ഭുതപ്പെടുത്തുന്ന കാര്യമല്ലെന്ന് വിഷ്ണു വിജയൻ എഴുതിയ കുറിപ്പിൽ പറയുന്നു.

സ്ത്രീ വിരുദ്ധത, അശാസ്ത്രീയമായ ചിന്താഗതി വളർത്തൽ, പരസ്യമായി വേദി കെട്ടി വൃത്തികേട് വിളിച്ചു പറയൽ, ട്രാൻസ് ഫോബിയ മുതൽ എല്ലാത്തരം വൃത്തികേടും പൊതുമധ്യത്തിൽ വൃത്തിയായി പറഞ്ഞു ആത്മരതി കണ്ടെത്തുന്ന ആളുകൾക്ക് കിട്ടിയ മുതലാണ് രജിത്, ഇപ്പോൾ അത്തരം ആളുകളുടെ കൺകണ്ട ദൈവം എന്ന് പറയാം. വിഷ്ണു കുറിച്ചു. വിഷ്ണുവിന്റെ ഫെസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എവിടെ ഞങ്ങളുടെ രജിത് സാർ....!

സാർ പോയി കഴിഞ്ഞ വീട് മരണവീട് പോലെയാണ്.

രജിത് സാർ ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾ ബിഗ്ബോസ് കാണുന്നത് സാർ തിരിച്ചു വന്നെങ്കിൽ വീണ്ടും കാണാം ഇല്ലെങ്കിൽ നേരത്തെ കിടന്ന് ഉറങ്ങും.

സാറിന്റെ മാസ് എൻട്രിക്ക് വേണ്ടിയുള്ള കട്ട വെയ്റ്റിങ് ആണ് ഞങ്ങൾ....

ഡോക്ടർ.രജിത് കുമാറിനെ കുറിച്ച് അയാളുടെ ആരാധകർ ഇട്ടിരിക്കുന്ന കമൻ്റുകളിൽ ചിലത് ആണ്,

ഇവനൊക്കെ അരിയാഹാരം തന്നെയാണോ കഴിക്കുന്നത്...!

ഇയാളെ കുറിച്ച് എഴുതണമെന്ന്, പ്രത്യേകിച്ച് ഈ നേരത്ത് എഴുതണമെന്ന് കരുതിയതല്ല, എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പ്ലസ് ടൂ വിൽ പഠിക്കുന്ന നാട്ടിൽ ഉള്ള ഒരു കൊച്ച് അനിയൻ നിരന്തരം പറയുന്നത് കേട്ടാണ് ഇയാളെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്,

തുടർന്ന് അവനെ പറഞ്ഞു മനസിലാക്കാൻ കഴിയാത്ത വിധം രജിത് പുറംതള്ളുന്ന സാമൂഹിക മാലിന്യം അവനിൽ ഉറച്ച് പോയത് അവന്റെ വാക്കുകളിൽ കൃത്യമാണ്.

അയാളുടെ വിദ്യാഭ്യാസ യോഗ്യത മുതൽ ഇയാൾ എഴുതി എന്ന് പറയുന്ന ഏതോ പ്ലസ് ടൂ ഗൈഡ് ബുക്കിൽ തുടങ്ങി, വാട്സ്ആപ് യൂണിവേഴ്‌സിറ്റിയും, ടിയാന്റെ പേരിലുള്ള ഫെയ്സ്ബുക്ക് ആർമിയും പടച്ചു വിടുന്ന സകല വിവരക്കേടും എടുത്തു കാട്ടിയാണ് തർക്കം.

ഇത്തരം മാലിന്യങ്ങൾ നമ്മുടെ സമൂഹത്തിൽ കൂടുതൽ വേരുള്ളതായി തീരുന്നത് എങ്ങനെ എന്ന ഉദാഹരണം കൂടിയാണ് അവന്റെ വാക്കുകളിൽ മുഴച്ചു നിൽക്കുന്നത്.

അയാൾക്ക് വലിയ ആരാധകർ ഉള്ളതും ഫെയ്സ്ബുക്കിൽ ലക്ഷത്തോളം വരുന്ന ഗ്രൂപ്പ് മെംബേഴെസ് ഉള്ള വേട്ട പട്ടി ഗ്യാങ് ഉള്ളതും ഒന്നും ഒട്ടും അത്ഭുതപ്പെടുത്തുന്ന കാര്യമല്ല.

സ്ത്രീ വിരുദ്ധത, അശാസ്ത്രീയമായ ചിന്താഗതി വളർത്തൽ, പരസ്യമായി വേദി കെട്ടി വൃത്തികേട് വിളിച്ചു പറയൽ, ട്രാൻസ് ഫോബിയ മുതൽ എല്ലാത്തരം വൃത്തികേടും പൊതുമധ്യത്തിൽ വൃത്തിയായി പറഞ്ഞു ആത്മരതി കണ്ടെത്തുന്ന ആളുകൾക്ക് കിട്ടിയ മുതലാണ് രജിത്, ഇപ്പോൾ അത്തരം ആളുകളുടെ കൺകണ്ട ദൈവം എന്ന് പറയാം.

വെറുതെ പിന്നിൽ നിന്ന് സപ്പോർട്ട് ചെയ്തു കൊടുത്താൽ മതി സാർ ഉത്തരവാദിത്വം ഏറ്റെടുത്ത് മുൻപേ അടിത്തറയുള്ള ഈ സമൂഹത്തെ കൂടുതൽ വൃത്തികേട് ആക്കികോളും.

ലോകം കോറോണ വൈറസിനെതിരെ പ്രതിരോധം തീർക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആണ് നമ്മൾ അതിനൊപ്പം അതികമായി ചെയ്യേണ്ടി വരുന്ന ഗതികേട് എന്താണെന്ന് വെച്ചാൽ സോഷ്യൽ മീഡിയ പ്രത്യേകിച്ച് വാട്സ്ആപ് വഴി കേശവൻ മാമൻമാർ പടച്ചു വിടുന്ന ഒറ്റമൂലി തള്ളുകളെ കൂടിയാണ്.

സോഷ്യൽ മീഡിയയുടെ കാര്യത്തിലും എല്ലാ അവസരത്തിലും ഇതാണ് സംഭവിക്കുന്നത്, ഉദാഹരണത്തിന് ഒരാൾ താൻ അനുഭവിച്ച ഏതെങ്കിലും തരത്തിലുള്ള വിവേചനത്തെ കുറിച്ച് പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടാൽ കിട്ടാൻ പോകുന്നതിനെക്കാൾ ആയിരം മടങ്ങ് വിസിബിലിറ്റി കിട്ടുന്നത്,

' ഈ കറുത്ത നിറമുള്ള സുന്ദരി കുട്ടിക്ക് എത്ര ലൈക്ക് സുഹൃത്തുക്കളേ ' എന്ന് ക്യാപ്ഷൻ ഇട്ട് അനുവാദം ഇല്ലാതെ ഒരാളുടെ ഫോട്ടോ ലൈക്ക് എരക്കാൻ നടക്കുന്ന പെയ്ഡ് പേജുകൾക്ക്. ഒപ്പം അതിന് കീഴിൽ വരുന്ന സാഡിസ്റ്റ് കമന്റുകൾ ഇടുന്നവർ ഇത്തരം വിവേചനങ്ങളെ ഒരിക്കലും അഡ്രസ് ചെയ്യില്ല എന്നതാണ്.

അഥവാ അവർക്ക് അത് അഡ്രസ് ചെയ്യേണ്ട സാഹചര്യവും വരുന്നില്ല എന്ന്, കാരണം ഈ ആഘോഷത്തിനിടയിൽ മേൽപ്പറഞ്ഞ തരം അനുഭവങ്ങളുടെ മേൽ എഴുതി ചേർത്ത വാക്കുകൾ മറഞ്ഞു പോയിട്ടുണ്ടാകും.

രജിതത്തിന്റെ ആരാധകർ പറയുന്നത് സാർ നല്ല പ്ലെയർ ആണെന്നാണ് ഏതായാലും അത് വാസ്തവമാണ് രജിതിനെ പോലെ ഉള്ളവർ നിലനിൽക്കുന്നത് തന്നെ, അയാൾ പറയുന്ന വിവരക്കേടും, അശാസ്ത്രീതയും വേരോട്ടമുള്ള സമൂഹമാണ് ഇതെന്ന് നന്നായി തിരിച്ചറിയാൻ കഴിയുന്ന അതിനെ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്ത് തന്നെയാണ്.

ഈ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കേണ്ട മാലിന്യങ്ങളിലേക്ക് വരും തലമുറയെ പോലും ഇനിയും ഇനിയും കൊണ്ട് എത്തിക്കുന്നതിൽ അയാൾ മികച്ച പ്ലെയർ തന്നെയാണ്...ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :