കളികൾ കാര്യമായി; സെക്ഷൻ 324, 323, 325 പ്രകാരം ഡോ. രജിത് കുമാറിനെ അറസ്റ്റ് ചെയ്തേക്കും

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 13 മാര്‍ച്ച് 2020 (11:54 IST)
ബിഗ് ബോസ് മലയാളം സീസൺ വ്യത്യസ്തമായ സംഭവങ്ങളോട് കൂടി മുന്നേറുകയാണ്. ഷോയിലെ ജനപ്രിയ മത്സരാർത്ഥി രജിത് കുമാറിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തേക്കും. 66ആം എപ്പിസോഡിൽ നടന്ന വിഷയം സോഷ്യൽ മീഡിയകളിൽ എങ്ങും ചർച്ചാവിഷയമായി മാറിയ സാഹചര്യത്തിലാകും അറസ്റ്റ്.

മത്സരാർത്ഥികളിൽ ഒരാളായ രേഷ്മയുടെ കണ്ണിൽ പച്ചമുളക് പേസ്റ്റ് തേച്ചു പിടിപ്പിച്ച രജിതിന്റെ പ്രവൃത്തിയെ രജിതിന്റെ ആരാധകരല്ലാതെ മറ്റാരും തന്നെ ന്യായീകരിക്കുന്നില്ല. എന്ത് ടാസ്കിന്റെ അടിസ്ഥാ‍നത്തിലാണെങ്കിലും ഒരു സ്ത്രീയുടെ കണ്ണിൽ മുളക് തേയ്ക്കുന്നത് ന്യായീകരിക്കാൻ ആകില്ലാത്ത കാര്യമാണ്.


രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതോടെ രജിതിനെ ഹൌസിൽ നിന്നും താൽക്കാലികമായി പുറത്താക്കി. റിപോർട്ടുകൾ പ്രകാരം രജിത്തിന്റെ പെരുമാറ്റം ശിക്ഷാർഹമാണ്. ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച്, സെക്ഷൻ 324, 323, 325 എന്നിവയിൽ ഉൾപ്പെടുന്ന വിവിധ കുറ്റങ്ങളിൽ രജിത്തിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :