രജിത് സാറിനെ വിവാഹം കഴിക്കാൻ സമ്മതമാണ്, എനിക്കിഷ്ടമാണ്: ബിഗ് ബോസിൽ ദയ അശ്വതിയുടെ വെളിപ്പെടുത്തൽ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 29 ജനുവരി 2020 (10:29 IST)
വൈൽഡ് കാർഡ് എൻ‌ട്രിയിലൂടെ ബിഗ് ബോസിലേക്കെത്തിയ മത്സരാർത്ഥികളാണ് ദയ അശ്വതിയും ജസ്ല മാടശ്ശേരിയും. സോഷ്യല്‍ മീഡിയകൾ വഴി വൈറലായവരായിരുന്നു ഇരുവരും. ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ രജിത്ത് കുമാറിനെയാണ് ഇരുവരും നോട്ടമിട്ടത്.

അദ്ദേഹത്തിനൊപ്പം സംസാരിക്കാനും വാക്ക് തര്‍ക്കങ്ങളിലേര്‍പ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട് ഇരുവരും. ടാസ്‌ക്കിനിടയില്‍ ദയ അശ്വതിയായിരുന്നു രജിത്തുമായി സൗഹൃദത്തിലാവാനുള്ള ശ്രമങ്ങള്‍ നടത്തിയത്. തന്നെ അദ്ദേഹം അവഗണിക്കുകയാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. എന്തിനാണ് ദയയെ ഇങ്ങനെ അവഗണിക്കുന്നതെന്നായിരുന്നു മറ്റുള്ളവരും ചോദിച്ചത്.

വേണ്ടി വന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാനും താന്‍ തയ്യാറാണെന്ന് ദയ അശ്വതി പറയുന്നുണ്ട്. തനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണെന്നായിരുന്നു ദയ പറഞ്ഞത്. അലീനയുടെ ചോദ്യത്തിന് വേണ്ടി വന്നാല്‍ അദ്ദേഹത്തെ പ്രണയിക്കാൻ എനിക്കൊരു മടിയുമില്ലെന്നായിരുന്നു താരം പറഞ്ഞത്.

രജിത് സാറിന് സമ്മതമാണെങ്കിൽ അദ്ദേഹത്തെ വിവാഹം കഴിക്കാനും തയ്യാറാണെന്ന് ദയ പറയുന്നു. അദ്ദേഹത്തിനും എനിക്കുമൊരു ജീവിതം കിട്ടുമെന്നാണ് ദയ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :