ഉപ്പും മുളകിൽ ട്വിസ്റ്റ്; അമ്പരന്ന് പ്രേക്ഷകർ, ഞെട്ടിയത് നീലുവും മക്കളും !

Last Modified വ്യാഴം, 9 മെയ് 2019 (14:48 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഈ പരമ്പര. ഓരോ കുടുംബത്തിലും നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കിയാണ് ഈ മുന്നേറുന്നത്. നിത്യജീവിതത്തിൽ കുടുംബങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളൊക്കെ തന്നെയാണ് ഉപ്പും മുളകിലും ഉള്ളത്. ഇത് തന്നെയാണ് ഈ സീരിയലിനെ മറ്റ് സീരിയലുകളിൽ നിന്നും വ്യത്യസ്തമാക്കി നിർത്തുന്നത്.

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന എപ്പിസോഡ് ആയിരുന്നു കഴിഞ്ഞത്. പരിഭ്രാന്തരായി നടക്കുന്ന നീലുവിനേയും സംഘത്തേയുമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടത്. എന്നാൽ ക്ലൈമാക്സിൽ ട്വിസ്റ്റ് ആയിരുന്നു. ചന്ദ്രനും കനകവും വിവാഹിതരായിരിക്കുകയാണ്.

ഭാസിയും രമയും യഥാര്‍ത്ഥ ജീവിതത്തിലാണ് ഒരുമിച്ചതെങ്കില്‍ ഉപ്പും മുളകിന്റെ സ്‌ക്രീനില്‍ ആദ്യമായൊരു പ്രണയ സാഫല്യം നടന്നിരിക്കുകയാണ് ഇപ്പോള്‍. വിവാഹത്തിന് ശേഷം ചന്ദ്രന്റെ ജീവിതത്തില്‍ എന്തൊക്കെ അരങ്ങേറുമെന്നത് കണ്ട് തന്നെ അറിയണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :