അനുബന്ധ വാര്‍ത്തകള്‍
- ഫാത്തിമയുടെ മൃതദേഹം മുട്ടുകാലിൽ നിൽക്കുന്ന നിലയിലായിരുന്നു, മുറിയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു: വെളിപ്പെടുത്തലുമായി പിതാവ്
- വീട്ടിൽവച്ച് വ്യായാമം ചെയ്യാറുണ്ടോ ? ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം !
- ഹെക്ടറിന് പിന്നാലെ ആദ്യ ഇലക്ട്രിക് എസ്യുവി ZS ഇവിയെ ഇന്ത്യയിലെത്തിച്ച് എംജി, വില പുതുവർഷത്തിൽ പ്രഖ്യാപിക്കും !
- മാവിൻ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ബലാത്സംഗത്തിന് ശേഷം ചുട്ടുകൊന്നതെന്ന് പൊലീസ്
- കോന ഇലക്ട്രിക് എസ്യുവി ചാർജ് തീർന്നാലും വഴിയിൽ കുടുങ്ങില്ല, പുതിയ സാങ്കേതികവിദ്യയുമായി ഹ്യുണ്ടായ് !
കുഞ്ഞുടുപ്പിട്ട് ഫ്രീക്കായി കരിക്ക് കുടിച്ച് കുട്ടിക്കുരങ്ങ്, തരംഗമായി വീഡിയോ !
കുട്ടിക്കുറുമ്പുമായി ഒരു ഗ്രാമത്തെയും ആ ഗ്രാമത്തിലെത്തുന്ന സഞ്ചാരികാളെയും കീഴ്പ്പെടുത്തുകയാണ് യായ എന്ന കുരങ്ങൻ. വേഷവും ഭാവവുമെല്ലാം കണ്ടാൽ ഏതോ വിദേശി വളർത്തുന്ന കുരങ്ങ് എന്ന് തോന്നുമെങ്കിലും കാടിറങ്ങി ഗ്രാമത്തിൽ താമസമാക്കിയതാണ് ഈ കുട്ടിക്കുറുമ്പൻ, പിന്നീട് ഇവൾ ഗ്രാമത്തിന്റെ തന്നെ പൊന്നോമനയായി മാറി
ഗ്രാമീണർ കുരങ്ങിന് യായ എന്ന് പേരും നൽകി. കുട്ടിയുടുപ്പും ഡയപ്പറുമെല്ലാം അണിഞ്ഞ് ഇത്തിരി പരിഷ്കാരിയായാണ് യായയുടെ നടത്തം. കുസൃതി കാട്ടിയും വഴക്കുണ്ടാക്കിയുമെല്ലാം ഗ്രാമത്തിന്റെ പ്രധാന ഭാഗങ്ങളിൽ യായയെ കാണാം. കുട്ടിക്കുരങ്ങ് കരിക്ക് കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. കരിക്ക് യായയുടെ ഒരു വീക്നസ് തന്നെയാണ്.
കരിക്ക് കുടികുന്നതിനായാണ് കുറുമ്പ് അത്രയും പുറത്തെടുക്കു. കരിക്ക് കിട്ടാനായി തെരുവ് കച്ചവടക്കാരനെ ശല്യം ചെയ്യുന്ന കുരങ്ങിനെ വീഡിയോയിൽ കാണാം. കരിക്ക് വെട്ടുന്നതിനിടയിൽ കുരങ്ങിന് കത്തി കൊണ്ട് പരിക്കേറ്റാലോ എന്നു പോലും ഭയം തോന്നുന്ന നിലയിലാണ് യായയുടെ പരാക്രമം. ഒടുവിൽ പാൽക്കുപ്പിയിലേക്ക് കരിക്ക് ഒഴിച്ച് കയ്യിൽ കൊടുത്തതോടെയാണ് യായ അടങ്ങിയത