‘ഒടിയന് 100 കോടി കിട്ടിയിട്ടില്ല, ശ്രീകുമാർ മേനോന്റെ ലക്ഷ്യം വേറെയാണ്‘- നിർമാതാവിന്റെ വാക്കുകൾ വൈറലാകുന്നു

അപർണ| Last Modified ശനി, 15 ഡിസം‌ബര്‍ 2018 (11:03 IST)
വൻ ഹൈപ്പിൽ വന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. റിലീസിന് മുൻപ് 100 കോടി നേടി എന്ന് ശ്രീകുമാർ മേനോൻ പറഞ്ഞപ്പോൾ ഇതിനെപറ്റി നിർമാതാവ് വിമർശനം ഉന്നയിച്ചിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ നിർമിച്ചിരിക്കുന്നത് ആണ്.

വൈറലായ വോയ്സ് ക്ലിപ് തന്റേതു തന്നെയാണെന്നും ഇക്കാര്യത്തിൽ തനിക്കൊന്നും മറക്കാനില്ലെന്നും സുരേഷ് കുമാർ പ്രതികരിച്ചു. “ഞാൻ ഒരു നിർമാതാവ് എന്ന നിലയിൽ ഞങ്ങളുടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വോയ്സ് നോട്ട് ഇട്ടത്. പ്രൊഡ്യൂസർമാർക്ക് അറിയാൻ വേണ്ടിയിട്ടാണ് അത് ചെയ്തത്. ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാൻ പറഞ്ഞകാര്യം പറഞ്ഞില്ല എന്നു പറയുകയുമില്ല,”- സുരേഷ് കുമാർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ്സ് ആയിക്കഴിഞ്ഞ് അത് അനൗൺസ് ചെയ്യുന്നു. അതാണ് അതിന്റെ രീതി. സ്വന്തമായി നമുക്കൊരു ഹൈപ് ഉണ്ടാക്കാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാൻ പറഞ്ഞത്.‘’

“ഒടിയൻ എന്ന പടത്തിന് നല്ല ഹൈപ് ഉണ്ട്. മലയാളത്തിൽ നല്ല ഒരു ഇനീഷ്യൽ കിട്ടാൻ പോകുന്ന പടമാണ്. ഒരു പടം തുടങ്ങുന്നതിന് മുൻപ് നൂറു കോടി ലാഭം ഉണ്ട് എന്ന് പറയുന്നത് സംവിധായകനാണ്. യഥാർത്ഥത്തിൽ അത് പറയേണ്ടത് ഒരു നിർമ്മാതാവാണ്. സംവിധായകന്റെ ഉദ്ദേശം അയാൾക്ക് വേറെ പടം കിട്ടണം. 100 കോടിയുടെ ബിസിനസ് നടന്നിട്ടില്ല എന്നത് നമുക്ക് എല്ലാവർക്കും അറിയാം,” സുരേഷ് കുമാർ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :