കൊച്ചിയിൽനിന്നും അതിരപ്പള്ളിയിലേക്ക്, പിന്നീട് ചെറുതുരുത്തി, അവിടെനിന്നും മൂന്നാർ; യുകെ സംഘത്തിന്റെ യാത്ര ഇങ്ങനെ

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 15 മാര്‍ച്ച് 2020 (15:49 IST)
ഇടുക്കി: സ്ഥിരീകരിച്ച് വ്യക്തി ഉൾപ്പെട്ട പത്തൊൻപത് അംഗ യുകെ സംഘം മൂന്നാറിൽ എത്തും മുൻപ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയതായി റിപ്പോർട്ട് ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശ് ആണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.

ഈ മാസം ആറാം തീയതിയാണ് പത്തൊൻപത് അംഗ സംഘം കൊച്ചിയിലെത്തുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രണ്ട് ദിവസം താമസിച്ചു. കൊച്ചിയിലെ വിവിധയിടങ്ങളിലും ഈ സമായം സന്ദർശനം നടത്തി. പിന്നീട് അതിരപ്പള്ളിയിലേക്ക്. അതിരപ്പള്ളിയിൽ നിന്നും ചെറുതുരുത്തിയിലുമെത്തി സംഘം.

ഇവിടെനിന്നുമാണ് മൂന്നാറിൽ എത്തിയത്, മൂന്നാറിൽ വച്ച് രോഗ ലക്ഷണം പ്രകടിപ്പിച്ചതോടെ ഇപ്പോൾ രോഗബധ സ്ഥിരീകരിച്ചയാളെയും ഭാര്യയെയും താമസിച്ചിരുന്ന ടി കൗണ്ടി ഹോട്ടലിൽ തന്നെ നിരീക്ഷണത്തിലാക്കി. സംഘത്തിലെ മറ്റു അംഗങ്ങൾ മൂന്നാറിൽ സന്ദർശനം തുടർന്നു. സംഘത്തെ റിസോർട്ടിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത് കൊച്ചിയിലെ ടൂർ ഓപ്പറേറ്റർ ആണെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :