അദ്ദേഹത്തിന്റെ ആരാധികയാണ് ഞാൻ; ഇഷ്ട ക്രിക്കറ്റ് താരമാരാണെന്ന് തുറന്ന് പറഞ്ഞ് തമന്ന

അബുദാബിയിൽ നടക്കുന്ന ടി10 ലീഗിൽ ഗ്ലാഡിയേറ്റേഴ്‌സും, ഖ്വലാൻഡേ‌ഴ്‌സും തമ്മിലുള്ള മത്സരം കാണാനെത്തിയ‌പ്പോഴാണ് തമന്ന തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയത്.

തുമ്പി ഏബ്രഹാം| Last Modified ശനി, 30 നവം‌ബര്‍ 2019 (14:52 IST)
ഇന്ത്യയെ രണ്ട് ലോക കിരീടങ്ങളിലേക്ക് നയിച്ച എംഎസ്‌ ധോണിയെയായിരുന്നു ബോളിവുഡ് താരം ദീപിക പദുക്കോൺ തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമായി തെരഞ്ഞെടുത്തത്. പ്രിയങ്ക ചോപ്ര വിരൽ ചൂണ്ടിയത് ഇന്ത്യൻ നായകൻ കോ‌ഹ്‌ലിക്കും രോഹിത് ശർമയ്‌ക്കും നേരെ. ഇപ്പോൾ നടി തമന്നയാണ് ക്രിക്കറ്റിലെ തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തുന്നത്.

അബുദാബിയിൽ നടക്കുന്ന ടി10 ലീഗിൽ ഗ്ലാഡിയേറ്റേഴ്‌സും, ഖ്വലാൻഡേ‌ഴ്‌സും തമ്മിലുള്ള മത്സരം കാണാനെത്തിയ‌പ്പോഴാണ് തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയത്. പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെക്കുറിച്ച് ചോദ്യം ഉയർത്തിയപ്പോൾ ഒരു സെക്കന്റ് പോലും ആലോചിക്കാതെ തമന്നയുടെ മറുപടി എത്തി.

ബോളിവുഡിൽ തമന്നയും നായകൻ വിരാട് കോ‌ഹ്‌ലിയും തമ്മിൽ ഡേറ്റിങ്ങിലാണെന്ന നിലയിൽ വാർത്തകൾ നിറഞ്ഞിരുന്നു. എന്നാൽ അതെല്ലാം നിരസിച്ച് തമന്ന തന്നെ രംഗത്ത് എത്തുകയുണ്ടായി. ഞാൻ ഇന്ത്യയിൽ നിന്നാണെന്ന് അറിയാമല്ലോ, ധോണി എന്ന വ്യക്തിയുടെ വലിയ ആരാധികയാണ് താനെന്നാണ് അഭിമുഖത്തിനിടയിൽ തമന്ന വെളിപ്പെടുത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :