കീഴാറ്റൂരില്‍ വേണ്ടാത്ത ബൈപാസ് മറ്റ് മണ്ഡലത്തിലും വേണ്ടെന്ന് വെക്കാന്‍ സാധിക്കുമോ?

മണ്ണെടുക്കാതെ, മരം വെട്ടാതെ കേരളത്തില്‍ ഒരു റോഡ് പോലും സാധ്യമല്ലല്ലോ? - ബൈപാസിനെ എതിര്‍ക്കുന്നവര്‍ക്ക് ചുട്ട മറുപറ്റിയുമായി ടി വി രാജേഷ്

അപര്‍ണ| Last Updated: ചൊവ്വ, 27 മാര്‍ച്ച് 2018 (16:26 IST)
കീഴാറ്റൂരില്‍ ബൈപാസ് വേണ്ടെന്ന നിലപാടിലാണ് വയല്‍ക്കിളികളും ബിജെപിയും ഒപ്പം കോണ്‍ഗ്രസും. ആരംഭിച്ച നടപടിയില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സി പി എം. അതേസമയം, വികസനത്തിനെതിര് നില്‍ക്കുകയാണ് ചില കപട പരിസ്ഥിതിക്കാരെന്ന് ടി വി രാജേഷ് എം എല്‍ എ നിയമസഭയില്‍ പറഞ്ഞു.

ബൈപാസിനെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു രാജേഷ് സംസാരിച്ചത്. നിയമസഭയൊന്നാകെ കൈയ്യടിച്ച പ്രസംഗത്തില്‍ എന്താണ് കപട പരിസ്ഥിതിവാദമെന്നും എന്താണ് കപട രാഷ്ട്രീയമെന്നും രാജേഷ് ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്.

പ്രസംഗത്തിലെ പ്രസക്തമായ ഭാഗം:

റോഡ് വികസനത്തിന്റെ മറ്റൊരു ഭാഗമാണ്. റൊഡുണ്ടെങ്കിലേ നാട്ടില്‍ വികസനം വരികയുള്ളു. അഞ്ച് വര്‍ഷം കൊണ്ട് അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ അമ്പതിനായിരം കോടി നിക്ഷേപം നടത്തുന്നതിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് നാടിന്‍റെ വികസനമാണ്.

പ്രകൃതിസമ്പത്തും വികസിക്കണം, മനുഷ്യന്‍റെ അടിസ്ഥാന സൗകര്യങ്ങളും വികസിക്കണം. അതാണ് ഈ സര്‍ക്കാരിന്‍റെ നയം. അതിനിടയില്‍ പരിസ്ഥിതിവാദമുയര്‍ത്തുന്നവര്‍ക്ക് പിന്നാലെ പോയി അവര്‍ പറയുന്ന കള്ളങ്ങള്‍ക്ക് ചൂട്ടുപിടിച്ച് സര്‍ക്കാരിനെതിരെ ആയുധം കണ്ടെത്തുന്നവര്‍ വികസനം അട്ടിമറിക്കുന്നതിന് ഒത്താശ ചെയ്യുകയാണ്.

വാഹനപ്പെരുപ്പവും റോഡ് അപകടങ്ങളും ദിവസേന വര്‍ദ്ധിക്കുകയാണ്. മനുഷ്യജീവനുകള്‍ റോഡില്‍ പിടഞ്ഞുവീഴുന്നു. ഇത് മുന്നില്‍ കണ്ടാണ് ഈ സര്‍ക്കാര്‍ സംസ്ഥാനത്താകെ പരിഗണനയില്‍ ഇരിക്കുന്നതും പ്രവൃത്തി തുടങ്ങിയതുമായ ബൈപാസുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുന്നത്.

ഇവിടെയിരിക്കുന്ന യുഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിലും ഈ ബൈപാസുകളുണ്ട്. കീഴാറ്റൂരില്‍ വേണ്ടാത്ത ബൈപാസ് നിങ്ങളുടെ മണ്ഡലത്തിലും വേണ്ടെന്ന് വെക്കാന്‍ സാധിക്കുമോ.? മണ്ണെടുക്കാതെ, മരം വെട്ടാതെ കേരളത്തില്‍ ഒരു റോഡ് പോലും സാധ്യമല്ലല്ലോ. പരിസ്ഥിതിവാദികള്‍ കേരളത്തിലെ എല്ലാ ബൈപാസും വേണ്ടെന്ന് പറയട്ടെ. കീഴാറ്റൂരില്‍ സമരത്തിന് പോയ പി സി ജോര്‍ജ്ജ്, താങ്കളുടെ മണ്ഡലത്തിലൂടെ പോകുന്ന ബൈപാസ് റോഡ് വേണ്ടെന്ന് വെക്കാന്‍ തയ്യാറുണ്ടോ.?
ടി വി രാജേഷ് ചോദിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ ...

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍
ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ നടത്തിയ തിരച്ചിലില്‍ അനിയനെ മരിച്ച നിലയില്‍ കണ്ടെത്തി. ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം:  സ്ഥലത്തെത്തിയ എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു
കാട്ടാന ആക്രമണത്തില്‍ ആറളത്ത് ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലത്തെത്തിയ ...

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും
മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യവകുപ്പ്
മദ്യപാനം, മരുന്നുകളുടെ ദുരുപയോഗം തുടങ്ങിയവയാണ് ഫാറ്റി ലിവറിന് കാരണമെന്ന് പലരും ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ആശങ്കകളിൽ തകർന്ന് ഓഹരിവിപണി
സെന്‍സെക്‌സ് 800 പോയിന്റിലേറെ ഇടിഞ്ഞ് 74,509 നിലവാരത്തിലെത്തി. നിഫ്റ്റി 226 പോയിന്റ് ...