ആൾക്കൂട്ടത്തിൽ വെച്ച് മഞ്ജു വാര്യർ വിളിച്ച് പറഞ്ഞത് കേട്ടില്ലേ?- സ്ത്രീ മുന്നേറ്റത്തിനു തുരങ്കം വക്കാൻ മുന്നിട്ടിറങ്ങിയ വിഡ്ഢിയാണ് ഊർമിള ഉണ്ണി!

കൂടെയുള്ളവരെ ഒറ്റിയ ദുഷ്ട, ദിലീപിന്റെ കാലു തിരുമ്മാൻ ധൈര്യം വേണ്ട സ്ത്രീയേ: ഊർമിള ഉണ്ണിക്കെതിരെ സുനിത ദേവദാസ്

അപർണ| Last Modified തിങ്കള്‍, 2 ജൂലൈ 2018 (10:45 IST)
താരസംഘടനയായ 'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്ന് സിനിമാ മേഖലയിൽ ഉണ്ടായ വിള്ളലാണ് ഇപ്പോൾ ചർച്ചയായൊക്കൊണ്ടിരിക്കുന്നത്. ദിലീപ് വിഷയത്തിൽ നിലപാട് എടുത്ത ഊർമിള ഉണ്ണിക്കെതിരെ വിമർശനം രൂക്ഷമാകുകയാണ്.

ദിലീപിനെ അമ്മ സംഘടനയിൽ തിരികെ എടുക്കുന്നില്ലേ എന്ന ചോദ്യം യോഗത്തിൽ ഉന്നയിച്ചത് നടി ഊർമിള ഉണ്ണിയാണ്. യോഗത്തിൽ പങ്കെടുത്തയാർക്കും ഇക്കാര്യം ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നുവെന്ന് ഊർമിള ഉണ്ണി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ, നടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സുനിത ദേവദാസ്.

തന്റെ ജീവിതവുമായി ഇഴ ചേർന്ന് കിടക്കുന്നുവെന്നറിഞ്ഞിട്ടും നടി അക്രമിക്കപ്പെട്ടതിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് ആ ആൾക്കൂട്ടത്തിൽ വച്ച് വിളിച്ചു പറഞ്ഞില്ലേ അതാണ് ധൈര്യമെന്ന് സുനിത പറയുന്നു. വിഡ്ഢിയും അവസരവാദിയും ദുഷ്ടയും നിർദയയും അരാഷ്ട്രീയവാദിയുമാണ് ഊർമിള ഉണ്ണിയെന്ന് ഇവർ പറയുന്നു.

സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :