1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Suicide attempt in front of Pinarayi Vijayan

ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ മലയാളി യുവാവിന്റെ ആത്മഹത്യാശ്രമം

ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ മലയാളി യുവാവിന്റെ ആത്മഹത്യാശ്രമം

ആത്മഹത്യാശ്രമം
ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങിയ കേരള ഹൗസിൽ കത്തിയുമായി മലയാളി യുവാവ്. ആലപ്പുഴ സ്വദേശി വിമൽരാജാണ് കത്തിയുമായി കേരള ഹൗസിന് മുന്നിലെത്തിയത്. സുരക്ഷാ സേനയുടെ ഇടപെടൽ മൂലം ഇയാളെ പിടികൂടി ‍‍ഡൽഹി പൊലീസിനു കൈമാറി. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
 
മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ, രാവിലെ 9.45ഓടുകൂടിയാണ് ഇയാൾ കേരള ഹൗസിലെത്തിയത്. ബാഗിൽ കടലാസുകൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. മുഖ്യമന്ത്രിയെ കാണണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇയാൾ എത്തിയത്. സംശയം തോന്നിയ സുരക്ഷജീവനക്കാർ വിവരം ചോദിച്ചപ്പോൾ കത്തിയുമായി വിമൽരാജ് മുന്നോട്ടു കുതിച്ചു. ഉടൻതന്നെ സുരക്ഷാസേന കത്തി പിടിച്ചുവാങ്ങി ഇയാളെ കീഴ്പ്പെടുത്തി.
 
ഇയാൾ, മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് ബഹളം വെക്കുകയും ചെയ്തു. താൻ മരിക്കാൻ പോകുകയാണെന്നും ജീവിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും വിമൽ വിളിച്ചുപറഞ്ഞു. തന്നെ ജോലി ചെയ്യാൻ അനുവദിക്കണം. ജീവിക്കാൻ മാർഗമില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വിമൽരാജ് പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കേരള ഹൗസില്‍ താമസിക്കുന്നത്.
About Writer
Rijisha M.